Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ‘ഗുരുവന്ദനം’ സംഗമം നടത്തി.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ‘ഗുരുവന്ദനം’ സംഗമം നടത്തി.

477
0

വജ്ര ജൂബിലിയുടെ ഭാഗമായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുമ്‌നി അസോസിയേഷനും (അല്‍ മാസ്) കോളേജും സംയുക്തമായി പൂര്‍വ്വകാല അദ്ധ്യാപക- അനദ്ധ്യാപകരെ ആദരിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത 150 ല്‍ അധികം പൂര്‍വ അധ്യാപക-അനധ്യാപകരെ പൊന്നാട അണിയിച്ചു ഗുരുവന്ദനം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സ്റ്റീഫന്‍ മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫ് ജോര്‍ജ് കാനാട്ട്, ബര്‍സര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ട്, അല്‍മാസ് വൈസ് പ്രസിഡന്റ് ബിജു കെ എല്‍, പ്രൊഫ. ത്രേസ്യമ്മ പോള്‍, എ. ജെ. ഫിലിപ്പ്, പ്രൊഫ. ബിജു തോമസ് എന്നിവര്‍ സംസാരിച്ചു.

Previous articleചാമക്കാല: കട്ടപ്പുറത്ത് അച്ചാമ്മ സൈമണ്‍
Next articleകടുത്തുരുത്തി: മണലേൽ തോമസ് ചാക്കോ (തോമാച്ചൻ) | Live Funeral Telecast Available

Leave a Reply