പുസ്തക പ്രകാശനം നിർവ്വഹിച്ചു.
റവ. ഫാ. തോമസ് മുളവനാൽ രചിച്ച ‘ജീവൻ നൽകുന്ന മന്ന’ എന്ന വിശുദ്ധ കൂർബാനയെപ്പറ്റിയുള്ള പുസ്തകത്തിന്റെ പ്രകാശനം കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യൂ മൂലക്കാട്ട് ആദ്യപ്രതി മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നല്കികൊണ്ട് നിർവ്വഹിച്ചു. തദവസരത്തിൽ അഭി. ഗീവർഗ്ഗീസ് മാർ അപ്രേം പിതാവ്, കുരിയായിലെ വൈദികർ, ഈ വർഷം അതിരൂപതയിൽ പട്ടം സ്വീകരിച്ച നവവൈദികൾ, സമർപ്പിതസഹോദരിമാർ തുടങ്ങി ഒട്ടനവധി പേർ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപതാദ്ധ്യഷൻ അഭി. മാർ മാത്യൂ മൂലക്കാട്ടിന്റെ മെത്രാഭിഷേക രജത ജൂബിലി ആചരണ ദിനത്തിലാണ് ഈ പുസ്തക പ്രകാശനം കോട്ടയം ആർച്ച് ബിഷപ്പ് ഹൗസിൽ വച്ച് നിർവ്വഹിച്ചത്.
വിശുദ്ധ കുർബാനയുടെ പഴയനിയമ പ്രതികങ്ങൾ, ക്രിസ്തുവിൽ യാഥാർത്വവൽക്കരിക്കപ്പെട്ട വി. കുർബാന എന്ന മഹാ രഹസ്യം, വി. കുർബാനയും വെളിപാടുപുസ്തകവും, പരി. മറിയം ദിവ്യകാരുണ്യത്തിന്റെ മാതാവ്, സീറോ മലബാർ കൂർബാനയുടെ അർത്ഥതലങ്ങൾ തുടങ്ങിയുള്ള പഠന വിഷയങ്ങളാണ് സാധാരണക്കാരന് മനസ്സിലാകൂന്ന രീതിയിൽ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിൽ ഫാ. തോമസ് മുളവനാൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. സോഫിയ ബുക്‌സ് ആണ് ഈ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നതു്.











