മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് തിരുമേനിക്ക് മാതൃ ജില്ലയുടെ ആദരവുമായി കോട്ടയം ജില്ലാപ്പഞ്ചായത്ത് ഭരണസമിതി ബിഷപ്സ് ഹൗസിലെത്തി പിതാവിന് ആശംസകൾ അർപ്പിച്ചു. കോട്ടയം ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾ പിതാവിനെ നേരിൽ കണ്ട് തങ്ങളുടെ സ്നേഹവും പിന്തുണയും ജൂബിലി ആശംസകളും അറിയിച്ചത്. ആത്മീയ നേതൃത്വത്തിനുമപ്പുറം സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്ന അഭിവന്ദ്യ മൂലക്കാട്ടു പിതാവിനെ ജില്ലാപഞ്ചായത് പ്രസിഡന്റ് കെ.വി ബിന്ദു ഉപഹാരം നൽകി ആദരിച്ചു.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പണ്ഡിതശ്രേഷ്ഠനായ പിതാവിന് ദീർഘായുസു നേരുന്നതായി KV ബിന്ദു പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീമതി നിർമല ജിമ്മി ചന്ദ്രൻ കുന്നേൽ, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ജോസ് പുത്തൻ കാല, ശ്രീമതി ഹൈമി ബോബി,പി ആർ അനുപമ എന്നിവർ ചടങ്ങിൽ സംസാരിച്ചു.ജില്ലാ ഭരണകൂടം തന്നോട്ടു കാണിക്കുന്ന സ്നേഹാദരവുകൾക്ക് പിതാവ് നന്ദി പറഞ്ഞു. കൃതജ്ഞതാ സൂചകമായി അഭിവന്ദ്യ പിതാവ് അതിഥികൾക്ക് സമ്മാനങ്ങൾ നൽകി.











