Home ഇന്ത്യൻ വാർത്തകൾ കോട്ടയം രൂപതാ സ്ഥാപക ദിനത്തിൽ ‘ക്നാനായ സമുദായവും കത്തോലിക്കാ സഭയും’ എന്ന വിഷയത്തിന്മേൽ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം രൂപതാ സ്ഥാപക ദിനത്തിൽ ‘ക്നാനായ സമുദായവും കത്തോലിക്കാ സഭയും’ എന്ന വിഷയത്തിന്മേൽ സെമിനാർ സംഘടിപ്പിച്ചു

743
0

കോട്ടയം രൂപതാ സ്ഥാപക ശതാബ്ദി ദിനമായ ഡിസംബർ 21, 2023 ൽ കോട്ടയം കത്തീഡ്രൽ ദേവാലയത്തിൽ, കെസിസി അതിരൂപത സമിതി ‘ക്നാനായ സമുദായവും കത്തോലിക്കാ സഭയും’ എന്ന വിഷയത്തിന്മേൽ സെമിനാർ സംഘടിപ്പിച്ചു. അൾജീരിയ ടൂണീഷ്യ അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ്പ് മാർ കുര്യൻ വയലിങ്കൽ സെമിനാർ ഉദ്ഘാടനം ചെയ്ത് ക്ലാസുകൾ നയിച്ചു. ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും വ്യതിരക്തതയും കാത്തുസൂക്ഷിക്കുവാൻ ലോകമെമ്പാടുമുള്ള എല്ലാ മക്കൾക്കും സാധിക്കണമെന്നും, അതിനായി ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ഐക്യം നിലനിർത്തുക എന്നുള്ളതാണ് എന്നും, നമ്മളുടെ ചർച്ചകളും കൂട്ടായ്മകളും എല്ലാം സമുദായ ഐക്യം ലക്ഷ്യമാക്കിയുള്ളതായിരിക്കണമെന്നും പിതാവ് ഓർമിപ്പിച്ചു. വിവിധ രാജ്യങ്ങളിലുള്ള ക്നാനായ സമുദായ അംഗങ്ങളുടെ വളർച്ചയ്ക്കായും നിലനിൽപ്പിനായും സഭ തന്നുകൊണ്ടിരിക്കുന്ന സഹകരണങ്ങളെക്കുറിച്ച് പിതാവ് വിശദീകരിച്ചു. അതിനായി കോട്ടയം രൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവ് നടത്തുന്ന പരിശ്രമങ്ങൾ എന്തൊക്കെയെന്ന് പിതാവ് ചൂണ്ടിക്കാട്ടി. ലോകമെമ്പാടും ക്നാനായ സമുദായത്തിന് തങ്ങളുടെ കൂട്ടായ്മയോടൊപ്പം പാരമ്പര്യവും വ്യതിരക്തതയും കാത്തുസൂക്ഷിക്കാൻ തക്കവണ്ണം സഭാ സംവിധാനങ്ങൾ ഉണ്ടാകുന്നതിനായി നമ്മുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് പിതാവ് അഭിപ്രായപ്പെട്ടു. സെമിനാറിന് ബാബു പറമ്പെടുത്തുമലയിൽ സ്വാഗതവും ഫാദർ മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രഭാഷണവും, ബേബി മുളവേലിപ്പുറം നന്ദിയും രേഖപ്പെടുത്തി. KCYL പ്രസിഡന്റ്‌ ജോണി സ്റ്റീഫനും KCWA പ്രസിഡന്റ്‌ ഷൈനി സിറിയക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജോൺ തെരുവത്ത്, ടോം കരികുളം, എം സി കുര്യാക്കോസ്, ബിനു ചെങ്ങളം, adv. ആൽബർട്ട് മാത്യു എന്നിവർ സെമിനാറിന് നേതൃത്വം വഹിച്ചു

Previous articleചിക്കാഗോ ക്‌നാനായ ജനത്തിന് അനുഗ്രഹമായി ബെൻസൻവില്ലയിൽ പുതിയൊരു ദൈവാലയം
Next articleജൂബിലി വർഷത്തിൽ ജനകീയ ഇരുചക്ര വാഹന പദ്ധതി രണ്ടാം ഘട്ടം പൂർത്തിയാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply