Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ ക്‌നാനായ ജനത്തിന് അനുഗ്രഹമായി ബെൻസൻവില്ലയിൽ പുതിയൊരു ദൈവാലയം

ചിക്കാഗോ ക്‌നാനായ ജനത്തിന് അനുഗ്രഹമായി ബെൻസൻവില്ലയിൽ പുതിയൊരു ദൈവാലയം

1020
0

ചിക്കാഗോ ക്‌നാനായ ജനത്തിന് അനുഗ്രഹമായി ബെൻസൻവില്ലയിൽ പുതിയൊരു ദൈവാലയം: അമ്മേരിക്കയിലെ ക്നനായ ജനത്തിന്റെ ആദ്യ ദൈവാലയമായ മേവുഡിലെ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയം കൂടുതൽ സൗകര്യപ്രദമായ ഒരു ദൈവാലയം വാങ്ങി ബെൻസൻ വില്ലയിലേക്ക് മാറുന്നു. ജൂലിയറ്റ് രൂപതയിലെ ബെൻസൻ വില്ലയിലുള്ള സെന്റ് ചാൾസ് ബൊറോമിയോ കത്തോലിക്ക ദൈവാലയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ദൈവാലയവും സ്കൂളും വൈദിക മന്ദിരവു ഹാളും ഏഴേകാൽ ഏക്കർ സ്ഥലവും അടങ്ങുന്ന സംവിധാനമാണ് പുതിയ ദൈവാലയത്തിന് ഉള്ളത് . 2006 ൽ മേവുഡിൽ സ്ഥാപിതമായ തിരുഹൃദയ ക്നാനായ ദൈവാലയത്തിന്റെ അജപാലന വളർച്ചയുടെ ഭാഗമായിട്ടാണ് പുതിയ ദൈവാലയം സ്വന്തമാക്കിയിരിക്കുന്നത് . ഇടവക ജനത്തിന്റെയും ഒട്ടനവധി സുമനസ്സുകളുടെ പ്രാർത്ഥനകളുടെയും നിർലോഭമായ സാമ്പത്തിക സഹായത്തിന്റെയും ഫലമായിട്ടാണ് ഇറ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് . ജൂലിയറ്റ് രൂപതാത്ഥ്യക്ഷൻ അഭി: റൊണാൾഡ് ഹഹിക്സിന്റെയും ചിക്കാഗോ രൂപതാത്ഥ്യക്ഷൻ അഭി: മാർ ജോയി ആലപ്പാട്ട് പിതാവിന്റെയും സമയോജിതമായ ഇടപെടലുകളും നേതൃത്വവും ഇത്തരണത്തിൽഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. 2024 മാർച്ച് 16 ശനിയാഴ്ച പുതിയ ദൈവാലയത്തിന്റെ പുനർ കൂദാശകർമ്മം നടത്തപ്പെടും.. പുതിയ ഈ ദൈവാലയസംരഭം യാഥാർത്ഥ്യമാക്കുവാൻ നേതൃത്വം നൽകിയ ചർച്ച് എക്സിക്യുട്ടീവ് , ‘ ഫണ്ട് റെയിസിംങ്ങ് കമ്മിറ്റി , സാമ്പത്തിക സഹായം നൽകിയവർ മറ്റ് ഇതര സഹായങ്ങൾ ചെയ്ത് തന്നവർ എന്നിവരോടുള്ള നന്ദിയും കടപ്പാടും ഇടവക വികാരി ഫാ.തോമസ്സ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിയും അറിയിച്ചു.

Previous articleകുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleകോട്ടയം രൂപതാ സ്ഥാപക ദിനത്തിൽ ‘ക്നാനായ സമുദായവും കത്തോലിക്കാ സഭയും’ എന്ന വിഷയത്തിന്മേൽ സെമിനാർ സംഘടിപ്പിച്ചു

Leave a Reply