ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നിയുക്ത പ്രസിഡന്റായി ടോമി മാത്യു പ്രാലടിയിലിനെ തിരഞ്ഞെടുത്തു.
കോൺഗ്രസ് പാർട്ടിയുടെ കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ അമരത്തേക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആദരണീയനായ പ്രസിഡൻ്റ് കെ. സുധാകരൻ സാർ എന്നെ ചുമതല ഏല്പിച്ചപ്പോൾ എന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസം അചഞ്ചലമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് നിങ്ങളേവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അഖിലേന്ത്യ നേതൃത്വവും, കെ.പി.സി.സി., ഡി.സി.സി., ബ്ലോക്ക് കമ്മറ്റി നേതൃത്വങ്ങൾ ഏറ്റെടുക്കുന്ന വിഷയങ്ങളുടെ പ്രചാരകനാകുന്നതിനും, അവരുടെ കരങ്ങൾക്ക് ശക്തിപകരുന്നതിനും അതിയായ ആവേശത്തോടെയും വർധിത വീര്യത്തോടെയും കടുത്തുരുത്തി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരോടും, അനുഭാവികളോടും, സാധാരണക്കാരായ നാട്ടുകാരോടും ഒപ്പം എന്നുമുണ്ടാകും.മുൻകാല നേതാക്കന്മാർ പകർന്നു തന്ന മാർഗ്ഗദീപം മായാതെ, മങ്ങാതെ, മുന്നോട്ടുകൊണ്ടുപോകുന്നതിനും, പാർട്ടിക്കും, നാടിനും, നന്മ നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും നിങ്ങളേവരുടെയും സഹകരണം ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.
നവമാധ്യമങ്ങളിലൂടെയും, നേരിട്ടും, ഫോണിലൂടെയും, വാട്സാപ്പിലൂടെയു മൊക്കെ അനുമോദനങ്ങളറിയിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ. കഴിഞ്ഞ 8 വർഷക്കാലം സംഘടനക്ക് ചടുലമായ നേതൃത്വം നൽകിയ ആദരണീയനായ ശ്രീ. പീറ്റർ മ്യാലിപറമ്പിലിന്റെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയിൽ നേതൃത്വം നൽകിയ ആദരണീയരായ നേതാക്കന്മാർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ M.L.A., ശ്രീ. കെ.സി. ജോസഫ്, അഡ്വ. ടോമി കല്ലാനി, ശ്രീ. ജോസഫ് വാഴയ്ക്കൻ, ശ്രീ. ജോസി സെബാസ്റ്റ്യൻ,
ശ്രീ. പി. എ. സലിം, ശ്രീ. ജോഷി ഫിലിപ്പ്, ശ്രീ. ഫിൽസൺ മാത്യുവിനെയും നന്ദിയോടെ അനുസ്മരിക്കുന്നു.
ഡി. സി. സി. പ്രസിഡൻ്റ് ശ്രീ. നാട്ടകം സുരേഷിനും കടുത്തുരുത്തി ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് ശ്രീ. ജെയിംസ് പുല്ലാപ്പള്ളിയ്ക്കും, കെ.പി.സി.സി അംഗം അഡ്വ. ടി. ജോസഫ്, ഡി.സി.സി. ട്രഷറർ ശ്രീ. ജയ് ജോൺ പെരേര ഒപ്പം പാർട്ടിയെയും വ്യക്തിപരമായി എന്നെയും സ്നേഹിക്കുന്ന ഒത്തിരി നല്ല വ്യക്തിത്വങ്ങൾ ഉണ്ട് എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും, സഹകരണവും, സാന്നിധ്യവും, മുന്നോട്ടുള്ള പ്രവർത്തന മേഖലയിൽ അഭ്യർത്ഥിച്ചുകൊണ്ട്,
നിങ്ങളുടെ സ്വന്തം,
ടോമി മാത്യു പ്രാലടിയിൽ











