കൈപ്പുഴ: നരിച്ചിറമുകളേൽ ജോസഫ് മത്തായി (കുഞ്ഞേപ്പ്–90) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (26.12.2023) വൈകുന്നേരം 4 ന് കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുമരകം വാലുച്ചിറയിൽ പരേതയായ തങ്കമ്മ ജോസഫ്. മക്കൾ: എൽസമ്മ, തങ്കച്ചൻ (ഐശ്വര്യ ടെക്സ്റ്റൈൽസ് നീണ്ടൂർ), ലിസമ്മ (ഡൽഹി). മരുമക്കൾ: ബേബി കുന്നത്ത് (കൈപ്പുഴ), ഷേർളി പെരുമണ്ണംകര (വെളിയന്നൂർ), ടോമി നൂറോക്കരിയിൽ (ഡൽഹി).











