തെള്ളകം: കാരിത്താസ് സെക്കുലര്‍ ഇന്‍സിസ്റ്റ്യൂട്ട് സഭാംഗമായ സി.മറിയാമ്മ പള്ളിമറ്റത്തില്‍(90) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാരിത്താസ് സെന്‍റ് തോമസ് പളളിയില്‍. സി. മറിയാമ്മ പേരൂര്‍ പള്ളിമറ്റത്തില്‍ പരേതരായ മാത്തന്‍-ഏലി ദമ്പതികളുടെ മകളാണ്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്‌സിംഗ് പാസായി നോര്‍ത്ത് ഇന്ത്യയിലെ വിവിധ ഹോസ്പിറ്റലുകളിലും വില്ലേജുകളിലും ജോലി ചെയ്യുകയും പൂന, ഉത്തര്‍പ്രദേശ്,ആസാം,കല്‍ക്കട്ട എന്നിവിടങ്ങളിലെ മിലിറ്ററി, ആര്‍മി ഹോസ്പിറ്റലുകളില്‍ ലെഫ്റ്റനന്റ് ആയും ജോലി ചെയ്തു വരികെ കല്‍ക്കട്ട മിലിറ്ററി ഹോസ്പിറ്റലില്‍ നിന്നും ക്യാപ്റ്റന്‍ പദവി ലഭിക്കുകയും ചെയ്തു. 10 വര്‍ഷത്തെ മിലിറ്ററി നഴ്‌സിംഗ് സര്‍വീസിന് ശേഷം വോളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുത്ത് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സമര്‍പ്പിത സമൂഹത്തില്‍ അംഗമായി.
കാരിത്താസ് ഹോസ്പിറ്റലില്‍ നേഴ്‌സിംഗ് സൂപ്രണ്ടന്റന്റ് ആയും 21 വര്‍ഷക്കാലം കാരിത്താസ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ആയും സേവനം ചെയ്തതിനുശേഷം എകെജി ഹോസ്പിറ്റല്‍ കണ്ണൂര്‍, കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ തലശ്ശേരി, ആശിര്‍വാദ് ഹോസ്പിറ്റല്‍ കണ്ണൂര്‍, സി എച്ച് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ വളാഞ്ചേരി മലപ്പുറം, ധനലക്ഷ്മി ഹോസ്പിറ്റല്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയും, ട്രെയിന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ സെക്രട്ടറി, പയ്യാവൂര്‍ മേഴ്‌സി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍, അലക്‌സ്‌നഗര്‍ ഓള്‍ഡേജ് ഹോം ഇന്‍ ചാര്‍ജ്, കണ്ണൂര്‍ ഹോസ്റ്റല്‍ സുപ്പീരിയര്‍, ജീസസ് യൂത്ത് മിനിസ്ട്രി, ജയില്‍ മിനിസ്ട്രി, കണ്ണൂര്‍ ആകാശപറവകളുടെ ഇടയില്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: അന്നമ്മ ജോസഫ് മുകളേല്‍ കൈപ്പുഴ, പരേതരായ മത്തായി പി എം, ജേക്കബ് പി എം, വര്‍ഗീസ് പി എം, തോമസ് പി എം, കുര്യാക്കോസ് പി എം, ഏലിക്കുട്ടി തോമസ്.











