Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്‌നാനായ മിഷന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ആരംഭിച്ചു

ക്‌നാനായ മിഷന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ആരംഭിച്ചു

925
0

ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ എത്തി പെര്‍ത്തില്‍ സ്ഥിരതാമസമാക്കിയ ക്‌നാനായ കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുന്ന ക്‌നാനായ കുടുംബങ്ങള്‍ക്ക് വേണ്ടി ക്‌നാനായ മിഷന്‍ സ്ഥാപിതമായി. നവംബര്‍ 10 വൈകിട്ട് 6:30 ന് തോണ്‍ലി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ വച്ച് ബ്രിസ്ബേന്‍ ക്‌നാനായ മിഷന്‍ വികാരി ഫാ. പ്രിന്‍സ് തൈപുരയിടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ലോകമെമ്പാടും കോട്ടയം അതിരൂപതയുടെ അജപാലന അധികാരം വ്യാപിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയും, മാറിവരുന്ന ജീവിത സാഹചര്യങ്ങളിലും ചുറ്റുപാടുകളിലും ക്‌നാനായ മക്കളുടെ മതപരവും, ആത്മീയമായ വളര്‍ച്ചക്കും ഉതകുന്ന ഒരു ക്‌നാനായ സഭാ സംവിധാനം ആയ ക്‌നാനായ മിഷനുകളിലൂടെ മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ ക്‌നാനായക്കാരുടെ ആത്മീയ വളര്‍ച്ച സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവിലൂടെ ആണ് പെര്‍ത്തിലുള്ള ക്‌നാനായ മക്കള്‍ ഈ മിഷന്‍ ആരംഭിച്ചത്. ഉണ്ണീശോയുടെ നാമധേയത്തില്‍ ‘ഇന്‍ഫന്റ് ജീസസ്’ ക്‌നാനായ മിഷന്‍ എന്ന പേരിലാണ് മിഷന്‍ ഇവിടെ സ്ഥാപിതമായിരിക്കുന്നത്. മെല്‍ബണിലെ സെന്റ് മേരീസ് ക്‌നാനായ മിഷന്‍, ബ്രിസ്ബൈനിലെ ഹോളിഫാമിലി ക്‌നാനായ മിഷന്‍, കാന്‍ബറയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ മിഷന്‍, സിഡ്നിയിലെ സെന്റ് ജോസഫ് ക്‌നാനായ മിഷന്‍ എന്നിവ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നേരത്തെ സ്ഥാപിതമായിരുന്നു.

Previous articleകിടങ്ങൂര്‍: കുമ്പുക്കൽ കെ.എം. തോമസ് | Live Funeral Telecast Available
Next articleരാജ്യത്തെ രക്തദാന സേവന രംഗത്ത് പിപ്ലവം സൃഷ്ട്ടിച്ച ഡോ. അൽഫോൻസ് കുര്യന് “ Life Time Achievement” അവാർഡ് നല്‍കി ആദരിച്ചു

Leave a Reply