Home അമേരിക്കൻ വാർത്തകൾ യുവജനകരുത്തിൽ തരംഗമായി ‘ഫ്രണ്ട്‌സ് ഗീവിംങ്ങ്’

യുവജനകരുത്തിൽ തരംഗമായി ‘ഫ്രണ്ട്‌സ് ഗീവിംങ്ങ്’

663
0

ചിക്കാഗോ ക്നാനായ യുവജനങ്ങളെയും യുവദമ്പതികളെയും ഉൾപ്പെടുത്തി തിരുഹൃദയ ഫൊറോന ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത്മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫ്രണ്ട്‌സ് ഗീവിംങ്ങ് സംഗമം യുവജനപങ്കാളിത്തംകൊണ്ട് ഏരെ ശ്രദ്ധേയമായി.പുതുമനിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ യുവജനങ്ങൾക്ക് പ്രത്യേക അനുഭവമായിമാറി. വി.കുർബ്ബാനയ്ക്ക് ശേഷം ചിക്കാഗോയിൽ പുതിയതായിൽ സ്വന്തമാക്കുന്ന ഫൊറോന ദൈവാലയം സന്ദർശിക്കുകയും തുടർന്ന് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയ ഹാളിൽ സംഗമം നടത്തപ്പെടുകയും ചെയ്തു. ഫ്രണ്ട്‌സ് ഗീവിംങ്ങ് ക്നാനായ റിജിയൻ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരുപാടികൾ നടത്തപ്പെടുകയും താങ്ക്സ് ഗിവിങ്ങ് ലഞ്ച് ക്രമീകരിക്കുകയും ചെയ്തു.

Previous articleക്‌നാനായവോയ്‌സ് 10-ാം മത് കുതിരപ്പവന്‍ സ്വന്തമാക്കി തൊടുപുഴ ചുങ്കം വാണിയകുന്നേല്‍ ഡിന്റോ-രമ്യാ ദമ്പതികള്‍
Next articleസെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ എഴുപതാം വാര്‍ഷികാഘോഷം

Leave a Reply