Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ സംഘടനയുടെ 55 ആമത് ജന്മദിന ആഘോഷവും, മയിലാഞ്ചി ഇടീൽ മത്സരവും നവംബർ 19ന്

കെ.സി.വൈ.എൽ സംഘടനയുടെ 55 ആമത് ജന്മദിന ആഘോഷവും, മയിലാഞ്ചി ഇടീൽ മത്സരവും നവംബർ 19ന്

658
0

കെ.സി.വൈ.എൽ സംഘടനയുടെ 55 ആമത് ജന്മദിന ആഘോഷവും, 2022-23 പ്രവർത്തന വർഷ സമാപനവും നവംബർ മാസം 19 ആം തീയതി ചെറുകര സെന്റ്.മേരിസ് ദേവാലയ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന കാര്യം ഒരിക്കൽ കൂടി അറിയിക്കട്ടെ. വാർഷികത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന അതിരൂപത മൈലാഞ്ചിയിടീൽ മത്സരത്തിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യൂണിറ്റുകൾ രജിസ്ട്രേഷൻ ഫീസായ 500 രൂപ നൽകി കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ശ്രീ.ഷാരു സോജന്റെ പക്കൽ പേര് നൽകി തങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം എന്ന് അറിയിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 ടീം അംഗങ്ങൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ എന്ന കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

Previous articleFICCI യുടെ ‘മെയിഡ് ഇൻ കേരള 2023’ അവാർഡ് കോട്ടയം കാരിത്താസ് ആശുപത്രിക്ക്
Next articleചിക്കാഗോ സെന്റ് മേരീസിൽ ഫാ.ജോഷി വലിയവീട്ടിലിന് ഊഷ്മളമായ സ്വീകരണം.

Leave a Reply