Home ഇന്ത്യൻ വാർത്തകൾ ഹൈറേഞ്ച് – തെളളിത്തോട്‌ പള്ളിയിൽ കർഷക ക്ലബ്ബ് ഉൽഘാടനം ചെയ്തു

ഹൈറേഞ്ച് – തെളളിത്തോട്‌ പള്ളിയിൽ കർഷക ക്ലബ്ബ് ഉൽഘാടനം ചെയ്തു

454
0

ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ പടമുഖം ഫൊറോനയിൽപ്പെട്ട തെളളിത്തോട്‌ സെന്റ് ജോസഫ് പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. പള്ളിയങ്കണത്തിൽ ചേർന്ന യോഗത്തിൽ കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പടിയാനിയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. വികാരി റവ.ഫാദർ സൈജൂ പുത്തൻപറമ്പിൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു. കെ.സി.സി. രൂപത വൈസ് പ്രസിഡന്റ് ടോം കരികുളം മുഖ്യ പ്രഭാഷണവും, കർഷക ഫോറം രൂപതചെയർമാൻ എം.സി.കുര്യാക്കോസ് വിഷയാവതരണവും നടത്തി. കെ.സി.സി.പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് മാത്യു പതിയിൽ , ഫൊറോന സെക്രട്ടറി ജോൺസൺ ജോസഫ്, കർഷക ഫൊറം സ്റ്റിയറിംഗ് കമ്മറ്റി മെമ്പർ ജൂബി ഫിലിപ്പ്, എന്നിവർ ആശംസാ പ്രസംഗം നടത്തി.തോമസ് ഇടനാട്ടുകാലാ കൺവീനറായി 10 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Previous articleചാമക്കാല: പ്രാലേൽ ഫിലോമിന ജോസഫ് | Live Funeral Telecast Available
Next articleകൂടല്ലൂര്‍: മണ്ണാത്തിക്കുഴിയില്‍ ലീലാമ്മ ജോര്‍ജ് | Live Funeral Telecast Available

Leave a Reply