Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ദുബായ് കെ.സി.സി യൂണിറ്റ് രജത വിളംബര യാത്ര സംഘടിപ്പിച്ചു

ദുബായ് കെ.സി.സി യൂണിറ്റ് രജത വിളംബര യാത്ര സംഘടിപ്പിച്ചു

590
0

രജത ജൂബിലി നിറവിൽ എത്തി നിൽക്കുന്ന KCC UAE യുടെ ജൂബിലി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാനായി, ജൂബിലി ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ദുബായ് യൂണിറ്റ് October മാസം 22 ആം തീയതി രജത വിളംബര യാത്ര സംഘടിപ്പിച്ചു. ദുബൈ യൂണിറ്റിലെ മുതിർന്ന മെമ്പർ ശ്രീ ടോമി സൈമൺ നെടുങ്ങട്ടിൻ്റെ ഭവനത്തിൽ ഒത്തുചേർന്നു, ജൂബിലി പ്രാർത്ഥനക്ക് ശേഷം, ഇത്തവണത്തെ സംഗമത്തിൻ്റെ main sponsorship വഹിക്കുന്ന Mannattuparambil ഫാമിലിക്ക് വേണ്ടി ശ്രീ ജോപ്പൻ ഫിലിപ്പിന് ജൂബിലി ആഘോഷങ്ങളുടെ ആദ്യ invitation KCC UAE Chairman ശ്രീ. മനു അബ്രഹാം നടുവത്തറ കൈമാറി.

യൂണിറ്റിൻ്റെ മുതിർന്ന അംഗങ്ങളായ ടോമി സൈമൺ , ജൂബിലി ജനറൽ കൺവീനർ വിൻസെൻ്റ് വലിയവീട്ടിൽ, ജോപ്പൻ ഫിലിപ് എന്നിവർ ചേർന്ന് ദീപശിഖ ദുബൈ KCC president ശ്രീ ലൂക്കോസ് എരുമേലിക്കരക്ക് കൈമാറി. ശ്രീ മനു അബ്രഹാം നടുവത്ര flagoff ചെയ്ത യാത്രയിൽ , RAJATHAM 23 ജനറൽ കൺവീനർ ശ്രീ വിൻസെൻ്റ് വലിയവീട്ടിൽ, ദുബൈ KCC secretary ശ്രീ തുഷാർ ജോസ് കണിയാംപറമ്പിൽ, ട്രഷറർ ശ്രീ എബി തോമസ് നെല്ലിക്കൽ, ശ്രീ ബിജുമോൻ ചാക്കോ അറക്കൽ എന്നിവരും അനുഗമിച്ചു.

അബുദാബി യൂണിറ്റിന് വേണ്ടി ശ്രീ.ജോഷി ചാക്കോ തെക്കുംമറ്റത്തിൽ, അൽഐൻ യൂണിറ്റിന് വേണ്ടി ശ്രീ സുനിൽ ജോസഫ്, ഫുജൈറ യൂണിറ്റിന് വേണ്ടി ശ്രീ ഡിട്ടോ പെരുമാനൂർ, റാസ് അൽ ഖൈമ യൂണിറ്റ് വേണ്ടി ശ്രീ സജേഷ് ആനിമൂട്ടിൽ , ഷാർജ യൂണിറ്റിന് വേണ്ടി ശ്രീ ജോസ്മോൻ കുടിലിൽ എന്നിവർ ദുബൈ പ്രസിഡൻ്റ് ,യുഎഇ ചെയർമാൻ എന്നിവരിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി.

Previous articleമേമ്മുറി: വടക്കെകണ്ടംകരിയില്‍ (മൂലേപറമ്പില്‍) ഷൈനി ജെയിംസ്
Next articleകൂടല്ലൂര്‍: വട്ടക്കോട്ടയില്‍ അന്നമ്മ തോമസ്

Leave a Reply