കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു. സെമി ചവറാട്ട്, ബൈജു തേവര്‍കാട്ടുകുന്നേല്‍, ഇമ്മാനുവേല്‍ ചെപ്പനുകര എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് ജയേഷ്
ഓണശ്ശേരിയില്‍ നിന്ന് കെ.കെ.സി.എ പതാക ഏറ്റുവാങ്ങി സെമി ചവറാട്ടിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു. വൈസ്. പ്രസിഡന്റായി ഷൈജു പൊട്ടനാനിക്കല്‍, ജോയിന്റ്.സെക്രട്ടറിയായി ജെയിംസ് കുഴിപ്ളാക്കല്‍, ജോയിന്റ് ട്രഷററായി ഫിലിപ്പ് കല്ലറകാണിയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.












