കടുത്തുരുത്തി: നവീകരണ വര്‍ഷത്തോടനുബന്ധിച്ച് കടുത്തുരുത്തി, കൈപ്പുഴ, പിറവം ഫൊറോനകളിലെ അള്‍ത്താര ബാലന്മാരുടെ സംഗമം കടുത്തുരുത്തി ഫൊറോന വികാരി ബഹു. ഫാ. അബ്രാഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍, അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ബഹു. ഫാ.മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസുകളും, ആക്ടിവിടികളും, മത്സരങ്ങളുമായി ബഹു. റെജി മുട്ടത്തില്‍ അച്ചന്റെ നേതൃത്വത്തില്‍ ഫാ. സില്‍ജോ ആവണിക്കുന്നേല്‍, ഫാ ജയ്‌സന്‍ നീലനിരപ്പേല്‍, U.K. സ്റ്റീഫന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ദിവ്യകാരുണ്യ ആരാധനയോടുകൂടി ഏകദിന സംഗമം സമാപിച്ചു. 250 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ഈ സംഗമത്തില്‍ ഫൊറോനകളിലെ ബഹു. വൈദികരും, സിസ്റ്റേഴ്‌സും സന്നിഹിതരായിരുന്നു.
Home ഇന്ത്യൻ വാർത്തകൾ കടുത്തുരുത്തി, കൈപ്പുഴ, പിറവം ഫൊറോനകളിലെ അള്‍ത്താര ബാലന്മാരുടെ സംഗമം നടത്തപ്പെട്ടു.












