Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി യുകെയിൽ നഴ്‌സിംഗ് പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം.

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി യുകെയിൽ നഴ്‌സിംഗ് പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം.

2658
0

മാത്യു ജെയിംസ് ഏലൂർ, മാഞ്ചസ്റ്റർ

യുകെയിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജൻസി ആയ ഏലൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ CEO മാത്യു ജെയിംസ് ആണ് ഈ സവിശേഷ വാർത്ത നമ്മളുമായി പങ്കു വയ്ക്കുന്നത്. മാത്യുവിന്റെ നേതൃത്വത്തിൽ 30-ഓളം വിദ്യാർത്ഥികൾ ഈ ആനുകൂല്യം കരസ്ഥമാക്കി സെപ്റ്റംബറിൽ യുകെയിൽ എത്തിക്കഴിഞ്ഞു. വെൽഷ് ഗവൺമെന്റും, ഹെൽത്ത് എഡ്യൂക്കേഷൻ ഇമ്പ്രൂവ്‌മെന്റ് വെയിൽസും ചേർന്നാണ് ഈ അവസരം വിദേശത്തു നിന്നുള്ള നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഒരുക്കുന്നത്. ബി. എസ്. സി. അഡൾട് നഴ്‌സിംഗ് ഡിഗ്രിക്കാണ് ഈ സ്‌കോളർഷിപ് ലഭിക്കുന്നത്. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളും നാലു വർഷം ആണ് നഴ്‌സിംഗ് പഠന കാലാവധി. എന്നാൽ വെറും മൂന്നു വർഷം കൊണ്ട് നഴ്‌സിംഗ് പഠിക്കാൻ അവസരം ഒരുക്കുന്ന ഈ ഡിഗ്രി ഒരേസമയം വിദ്യാർത്ഥികൾക്കും, NHS ട്രസ്റ്റുകൾക്കും പ്രയോജനപ്രദം ആണ്. മൂന്നു വർഷത്തെ ഡിഗ്രീ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് CBT-യും OSCE-യും ഇല്ലാതെ നേരിട്ട് UK-യിലെ എൻഎംസി രെജിസ്‌ട്രേഷന് അപേക്ഷിക്കാൻ സാധിക്കും എന്നതാണ് ഈ ഡിഗ്രിയുടെ മറ്റൊരു സവിശേഷത. ഈ അവസരം ഒരുക്കുന്ന ഏലൂർ കൺസൾട്ടൻസി NHS ഹോസ്പിറ്റലുകളിലേക്കുള്ള തുടർച്ചയായ നഴ്‌സുമാരുടെ നിയമനവും കൈകാര്യം ചെയ്യുന്നു എന്നുള്ളത് വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

ഈ ഏജൻസി വഴി വരുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കോഴ്‌സ് കഴിയുമ്പോൾ അവരുടെ തന്നെ റിക്രൂട്ട്‌മെന്റ് ശാഖ വഴി ജോലിയും എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്. പ്ലസ് ടൂ കഴിഞ്ഞ, നഴ്‌സിംഗ് മേഖലയിൽ അഭിരുചിയുള്ള ആർക്കും ഈ സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാം. പ്ലസ്സ ടൂവിന് സയൻസും, മാത്ത്‌സും മുഖ്യ വിഷയങ്ങൾ ആയി 70 മുതൽ 80 ശതമാനം വരെ മാർക്കോട് കൂടെ പാസ്സായവർക്കാണ് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത ലഭിക്കുന്നത്. ചില യൂണിവേഴ്‌സിറ്റികൾ IELTS-ഉം പരിഗണിക്കുന്നതാണ്. പ്രാഥമിക അപേക്ഷ പാസ്സാകുന്നവർക്കു University-യുടെ interview ഉണ്ടാവുന്നതാണ്. സെപ്റ്റംബർ, ഫെബ്രുവരി മാസങ്ങളിൽ ആണ് എല്ലാ വർഷവും ഈ കോഴ്സിന്റെ പ്രവേശനം. ഓരോ പ്രവേശനത്തിനും 30-ഓളം സീറ്റുകളാണ് യൂണിവേഴ്‌സിറ്റികൾ സ്‌കോളർഷിപ്പോടെ വിദേശ വിദ്യാർത്ഥികൾക്കായി നീക്കി വച്ചിരിക്കുന്നത്. മൂന്നു വർഷം ദൈർഘ്യം ഉള്ള ഈ കോഴ്‌സിന് £36,000 മുതൽ £42,000 വരെ സ്‌കോളർഷിപ് ലഭിക്കുന്നതാണ്. ഇത് കൂടാതെ താമസ സൗകര്യങ്ങൾക്കായി ആദ്യത്തെ വർഷം £1,000-ഉം ലഭിക്കും. 2024 ഫെബ്രുവരിയിലേക്കു ഏതാനം സീറ്റുകൾ ഈ കോഴ്‌സിന് നിലവിൽ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബ്രിട്ടീഷ് കൌൺസിൽ, ഇംഗ്ലീഷ് യുകെ അംഗീകൃത ഏജൻസി ആയ ഏലൂർ കൺസൾട്ടൻസിയുടെ യുകെ, ദുബായ്, കൊച്ചി ഓഫീസുകളിൽ ബന്ധപ്പെടാവുന്നതാണ്.

Click the link below to complete your application
https://zfrmz.com/wLlwFuTFxZuoTwWymGB9

India office – +91 9995399366, +91 8069009999 UK office – +44 7712717163, +44 1614567166 UAE Office: +971 43479566 , +971 506939466.

Email – studyabroad@ealoorconsultancy.co.uk

http://www.ealoorstudyabroad.com

Previous articleകല്ലറ: തയ്യില്‍ സിസ്റ്റര്‍ ലിസ്യൂസ് ജോര്‍ജ്
Next articleകടുത്തുരുത്തി, കൈപ്പുഴ, പിറവം ഫൊറോനകളിലെ അള്‍ത്താര ബാലന്മാരുടെ സംഗമം നടത്തപ്പെട്ടു.

Leave a Reply