Home ഇന്ത്യൻ വാർത്തകൾ കെസിസി നെല്ലിയാടി യൂണിറ്റ്കുടുംബസംഗമം നടത്തി

കെസിസി നെല്ലിയാടി യൂണിറ്റ്കുടുംബസംഗമം നടത്തി

563
0

കെ സി സി നെല്ലിയാടി യൂണിറ്റ് കുടുംബസംഗമം നടത്തി

നെല്ലിയാടി:-

ക്നാനായ കത്തോലിക്കാ കോട്ടയം അതിരൂപത ബാഗ്ലൂർ ഫൊറോനയിൽ പെട്ട നെല്ലിയാടി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ കെ.സി.സിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. വികാരി ഫാദർ ജിബിൻ കാലായിൽകരോട്ട് അർപ്പിച വിശുദ്ധ കുർബാനയ്ക്കുശേഷം സമ്മേളനം ആരംഭിച്ചു. കെ.സി.സി ഫൊറോന പ്രസിഡന്റ് ജോൺ പീചിലങ്ങാട്ട് അദ്യക്ഷത വഹിച്ചു. സമ്മേളനം ഫാദർ ജിബിൻ കാലായിൽകരോട്ട് ഉൽഘാടനം ചെയ്തു. യോഗത്തിൽ കെ സി സിയോടുള്ള ആദരസൂചകമായി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പിത്തുമലയെ കർണാടകയുടെ പരമ്പരാഗത ആചാരപ്രകാരം ഷോളും ഹാരവും തൊപ്പിയും ധരിപ്പിച്ച് ആദരിച്ചു. കടബ പള്ളി വികാരി ഫാദർ അനീഷ് മാവേലി പുത്തൻ പുര അനുഗ്രഹ പ്രഭാഷണവും , കെ.സി.സി. ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യപ്രഭാഷണവും നടത്തി. ട്രഷറാർ ജോൺ തെരുവത്ത്, മലബാർ റീജിനൽ പ്രസിഡന്റ് ജോസ് കണിയാംപറമ്പിൽ, കെ.സി.സി ഭാരവാഹികളായ ഷിജൂ കൂറാന, എം.സി. കുര്യാക്കോസ്, സാബു കരിശ്ശേരിക്കൽ, ബിനു ചെങ്ങളം കെ.സി.സി. മലബാർ റീജിയൻ ഭാരവാഹികളായ ഫിലിപ്പ് വെട്ടിക്കുന്നേൽ, സജി പ്ലാച്ചേരിപുറത്ത്, മനോജ് ഇല്ലിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അലക്സ് അയത്തിൽ സ്വാഗതവും ടോമി ആലപ്പാട്ട് കൃതജ്ഞതയും പറഞ്ഞു. ജിനു ചാരിപ്ലാവിൽ, ജോസഫ് മണിയല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോടെ സംഗമം പര്യവസാനിച്ചു.

Previous articleചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു | Live Funeral Telecast Available
Next articleനീണ്ടൂർ: കരികുളത്തിൽ കെ. ജെ. ലൂക്ക് (കുഞ്ഞുമോൻ)

Leave a Reply