സെന്റ് ലൂയീസ്: കെ.സി.വൈ.എല്‍.എന്‍.എയുടെ പത്താമസ് ക്‌നാനായ ഹൈസ്‌കൂള്‍ സമ്മിറ്റ് സെന്റ് ലൂയീസില്‍ വച്ച് ഡിസംബര്‍ 20 മുതല്‍ 23 വരെ നടത്തപ്പെടുന്നു. എല്ലാ രണ്ട് വര്‍ഷവും കൂടുമ്പോള്‍ കെ.സി.വൈ.എല്‍.എന്‍.എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഹൈസ്‌കൂള്‍ സമ്മിറ്റ് ഏറെ കൗതുകത്തോടെ ഹൈസ്‌കൂള്‍ കുട്ടികള്‍ ഉറ്റുനോക്കുന്ന ഒന്നാണ്.
കെ.സി.സി.എന്‍.എയുടെ പോഷക സംഘടനയായ കെ.സി.വൈ.എല്‍.എന്‍.എയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലു ദിവസത്തെ ഈ സമ്മിറ്റില്‍ ഹൈസ്‌കൂള്‍, Freshmen,Sophomore, Junior and Senior കുട്ടികള്‍ പങ്കെടുക്കുന്നതായിരിക്കും.
വിവിധ വിനോദങ്ങള്‍, ഐസ് ബ്രേക്കിംഗ്, ഗ്രൂപ്പ് ഗെയിംസ്, കള്‍ച്ചറല്‍ പ്രോഗ്രാംസ്, ബോയ്‌സ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്, ഗേള്‍സ് വോളിബോള്‍ ടൂര്‍ണമെന്റ്, എസ്‌കേപ്പ് റൂംസ്, റോക്ക് ക്ലൈംബിംഗ്, ക്ലാഷ് ഓഫ് സിറ്റീസ്, ബാങ്ക്വേറ്റ് എന്നീ വിവിധ ഇനങ്ങള്‍ ഈ നാലു ദിവസങ്ങളിലെ സമ്മിറ്റില്‍ അരങ്ങേറും.
പേരന്റ് വോളണ്ടീയേഴ്‌സ്, യൂത്ത് ശാപ്പറോണ്‍സ്, 24/7 സെക്യൂരിറ്റി കൂടാതെ കെ.സി.സി.എന്‍.എയുടേയും, കെ.സി.എസ് ചിക്കാഗോയുടേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഈ ഹൈസ്‌കൂള്‍ സമ്മിറ്റില്‍ നാലു ദിവസവും അങ്കണത്തില്‍ ഉണ്ടാവും.
പ്രകൃതി രമണീയമായ ഒരു ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററിലാണ് ഈവര്‍ഷത്തെ ഹൈസ്‌കൂള്‍ സമ്മിറ്റ് നടക്കുക.
ഒക്‌ടോബര്‍ 12 വ്യാഴാഴ്ച വരെ ഈ സമ്മിറ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Registration Link: http://www.tinyurl.com/kcylnasummit23
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി എടാട്ട് (773 616 4369), ജിപ്‌സണ്‍ പുറയംപള്ളില്‍ (408 234 9335), അജീഷ് താമരത്ത് (201 847 9193), രേഷ്മ കാരക്കാട്ടില്‍ (972 963 0249), ആല്‍വിന്‍ പിണര്‍കയില്‍ (224 409 9222).











