Home ഇന്ത്യൻ വാർത്തകൾ ഊര്‍ജ്ജ ഉപയോഗരംഗത്ത് മിതത്വം പാലിക്കുന്നതോടൊപ്പം ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സാധ്യമാകുന്ന സംവിധാനങ്ങളുടെ അവലംമ്പനവും അത്യന്താപേക്ഷിതം...

ഊര്‍ജ്ജ ഉപയോഗരംഗത്ത് മിതത്വം പാലിക്കുന്നതോടൊപ്പം ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സാധ്യമാകുന്ന സംവിധാനങ്ങളുടെ അവലംമ്പനവും അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍ വാസവന്‍

481
0

കോട്ടയം: ഊര്‍ജ്ജ ഉപയോഗ രംഗത്ത് മിതത്വം പാലിക്കുന്നതോടൊപ്പം ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സാധ്യമാകുന്ന സംവിധാനങ്ങളുടെ അവലംമ്പനവും അത്യന്താപേക്ഷിതമാണെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുമായി സഹകരിച്ചുകൊണ്ട് വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജം സംരക്ഷണ അവബോധത്തോടൊപ്പം സോളാര്‍ പാനല്‍ പോലെയുള്ള ഊര്‍ജ്ജ സാധ്യതകളുടെ സേവനവും പ്രയോജനപ്പെടുത്തുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി ജെസില്‍, കോര്‍ഡിനേറ്റമാരായ ബിജി ജോസ്, ആനി തോമസ്, എന്നിവര്‍ പ്രസംഗിച്ചു. ഉര്‍ജ്ജ സംരക്ഷണവും കാര്യക്ഷമതയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിന് എനര്‍ജി മാനേജ്മെന്റ് കേരള റിസോഴ്സ് പേഴ്സണ്‍ ജോസ് ഫിലിപ്പ് നേതൃത്വം നല്‍കി. കൂടാതെ ഊര്‍ജ്ജ സംരക്ഷണ ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു.

Previous articleകൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍
Next articleഒത്തു ചേരലിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു: ഒക്ടോബർ 14 ലെ ക്നാനായ വനിതാ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുഖ്യാതിഥിയായി പ്രൊഫ: ലതാ മാക്കിലും, ആശംസകൾ നേരാൻ മേയർ ടോം ആദിത്യയും

Leave a Reply