Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍ ആദരിച്ചു

മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍ ആദരിച്ചു

775
0

ഓസ്ട്രേലിയായിലെ മെൽബണിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് മിഷനു വേണ്ടി പ്രവർത്തിച്ചവരെ പത്താം വാർഷിക കോർകമ്മറ്റിയുടെ ആദിമുഖ്യത്തിൽ ആദരിച്ചു. മെൽബണിലെ പ്രശസ്തമായ സ്പ്രിഗ്‌ വാൾ ഹാളിൽ വർണ്ണശബളമായ ചടങ്ങുകൾക്കിട്ടിയിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ പി.ആർ.ഒ റെജി പാറയ്ക്കനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ പി.ആർ.ഒ എന്ന നിലയിൽ നാല്പത് വർഷകാലം നടത്തിയ സുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ചാണ് പത്താം വാർഷിക കോർകമ്മറ്റി റെജി പാറയ്ക്കനെ തിരഞ്ഞെടുത്തത്.

വർണ്ണശബളമായ ചടങ്ങിൽ കോട്ടയത്തിന്റെ പ്രിയപ്പെട്ട എം.പി. തോമസ് ചാഴിക്കാടൻ, മെൽബൺ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാസസ്സിസ് കോലഞ്ചേരി, ഓസ്ട്രേലിയായിലെ വിവിധ ക്നാനായ മിഷനുകളുടെ ചാപ്ലയിൻ മാരായ ഫാ. പ്രിൻസ്സ് തൈപുരിയിടം, ഫാ. ഡാലിസ്സ് കോച്ചേരി, ഫാ. അഭിലാഷ് കണ്ണാമ്പടം, കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ പാറയിൽ, സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പത്താം വാർഷിക ആഘോഷകമ്മറ്റിയുടെ ജനറൽ കൺവീനർ ഷിനോയി സ്റ്റീഫൻ മഞ്ഞാങ്കൽ, സെക്രട്ടറി ഫിലിപ്പിസ്സ് എബ്രഹാം കുരിക്കാട്ടിൽ എന്നിവരും സന്നിഹിതരായിരുന്നു.

Previous articleതുടര്‍ തയ്യല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
Next articleകൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍

Leave a Reply