Home യൂറോപ്പ് | ഗൾഫ് | ഓഷിയാന തോമസ് ചാഴികാടൻ എം.പി യ്ക്ക് മെൽബണിൽ ഊഷ്മള സ്വീകരണം.

തോമസ് ചാഴികാടൻ എം.പി യ്ക്ക് മെൽബണിൽ ഊഷ്മള സ്വീകരണം.

800
0

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി, മെൽബണിൽ എത്തിച്ചേർന്ന കോട്ടയം പാർലമെന്റ് അംഗം ശ്രീ. തോമസ് ചാഴികാടന് ഊഷ്മള സ്വീകരണം നൽകി. മെൽബൺ എയർപോർട്ടിൽ എത്തിച്ചേർന്ന ശ്രീ തോമസ് ചാഴികാടനെ, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രഥമ പി.ആർ.ഓ റെജി പാറയ്ക്കൻ, ടോം പഴേമ്പള്ളിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സെപ്റ്റംബർ 30-)0 തിയതി നടക്കുന്ന പത്താം വാർഷികം സമാപന സമ്മേളനത്തിലും, ഒക്ടോബർ ഒന്നാം തിയതി നടക്കുന്ന ദശാബ്‌ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. വളരെയേറെ തിരക്കുകൾക്കിടയിലും, ഓസ്‌ട്രേലിയയിലെ പ്രഥമ ക്നാനായ ഇടവകയായ, മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാനായി, മെൽബണിൽ എത്തിച്ചേരുവാൻ സാധിച്ചതിൽ, അതിയായ സന്തോഷമുണ്ടെന്ന്, ശ്രീ തോമസ് ചാഴികാടൻ അറിയിച്ചു.

Previous articleവിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂജേഴ്സി ഇടവക
Next articleനേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Leave a Reply