കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ തുടർ വിദ്യാഭ്യാസം നടത്തുന്ന യുവ ജനങ്ങൾക്ക് എച് പി കമ്പനിയുടെ ലാപ്‌ടോപ്പുകൾ വിതരണം നടത്തി. സൊസൈറ്റിയുടെ പ്രവർത്തന ഗ്രാമങ്ങളായ ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലെ യുവജനങ്ങൾക്ക് 50 % സബ്സിഡിയും 50 % വായ്പയും ലഭ്യമാക്കിയാണ് ലാപ്‌ടോപ്പുകൾ വിതരണം നടപ്പിലാക്കിയത്. തുടർ പഠനത്തോടൊപ്പം തൊഴിലവസരം ഒരുക്കുക എന്നതാണ് ലാപ്ടോപ്പുകൾ വിതരണ പദ്ധതിയുടെ ലക്‌ഷ്യം. ഒഴിവു സമയങ്ങളിൽ കമ്പ്യൂട്ടർ അനുബന്ധ തൊഴിലുകൾ ചെയ്തു വരുമാനം നേടുന്നതിനുള്ള അവസരവും നടപ്പിലാക്കി വരുന്നു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗം നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ നാഷണൽ കോ- ഓർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ലാപ്ടോപുകളുടെ വിതരണ ഉദ്‌ഘാടനം ഇടുക്കി ഡെപ്യൂട്ടി പോലീസ് സുപ്പീരിണ്ടന്റ് ജിൽസൺ മാത്യു നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, ജിബി ബേബി, മിനി മാത്യു, മിനി ജോണി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുമായി 65 യുവ ജനങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
Home ഇന്ത്യൻ വാർത്തകൾ യുവജനങ്ങൾക്ക് തുടർ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലവസരവും ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി











