ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 14 പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘ പ്രവര്‍ത്തകരുടെ മക്കളില്‍ 2023 വര്‍ഷത്തില്‍ എസ്എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഉന്നത വിജയം കൈവരിച്ചവരില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് പരിപാടി കൊണ്ട് ലക്ഷ്യം ഇടുന്നത്. ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവി വി. യു. കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഗ്രാമ വികസന സമിതി പ്രസിഡന്റുമാരായ ഫാ. ഷൈജു കല്ലുവെട്ടാംകുഴി, ഫാ. സൈജു പുത്തന്‍പറമ്പില്‍ ജി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ദിവ്യ ജോഷിസ്, മിനി സണ്ണി, റ്റാലിയ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.











