തിരുവനന്തപുരം: സെന്റ് പയസ് ടെന്‍ത് ക്നാനായ കത്തോലിക്ക ഇടവകയില്‍ വി. പത്താം പിയൂസിന്റെ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ കെ.സി.സി യുണിറ്റ് നടത്തുന്ന പയസ് സ്‌കീമിന്റെ 2023-ലെ സ്കോളര്‍ഷിപ്പ് വിതരണം ഇടവകാംഗം കൂടിയായ മുന്‍ കേരളാ ചീഫ് സെക്രട്ടറി ജോസ് സിറിയക്ക് ഐ.എ.എസ് നിര്‍വഹിച്ചു. വികാരി ഫാ.മിഥുന്‍ വലിയപുളിഞ്ചാക്കില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത കാറ്റിക്കിസം- ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ സമേമളനം ഉദ്ഘാടനം ചെയ്തു. കെ.സി.സി യൂണിറ്റ് പ്രസിഡന്‍റ് പ്രിബിന്‍ കിഴക്കേയില്‍, സെക്രട്ടറി ജോബി ഇടത്തില്‍, സണ്‍ഡേ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി സൈമണ്‍ കുറുപ്പംപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളായ സ്നേഹാ സജി തുരുത്തിയില്‍ (പയ്യാവൂര്‍), ജിസ്മോന്‍ ജോസ് മുളയിങ്കല്‍ ( ചുങ്കം), തോംസണ്‍ ബെന്നി ഇടയാഞ്ഞിലില്‍ (മുള്ളുശേരി) എന്നിവര്‍ക്ക് സ്കോളര്‍ഷിപ്പിന്റെ ആദ്യ ഗഡുവായി 60000 രൂപ നല്‍കി.












