ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും ആഭിമുഖ്യത്തിൽ കോളേജ് എഡ്യൂക്കേഷനൽ തിയേറ്ററിൽ വച്ച് കർഷക സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ഗവണ്മെന്റിന്റെ യൂത്ത് ഐക്കൺ അവാർഡും യുവ കർഷക അവാർഡും നേടിയിട്ടുള്ള വെറൈറ്റി ഫാർമർ എന്ന് അറിയപ്പെടുന്ന യുട്യൂബർ ശ്രീ എസ് പി സുജിത് പരിപാടി ഉത്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികളായ കണ്ണൂർ ചെമ്പേരി സ്വദേശി ശ്രീ ഫ്രാൻസിസ് ആളത്ത്, ശ്രീ ജോസുകുട്ടി ഇ ജെ, പി റ്റി കുര്യൻ, തോമസ് കെ കെ, ശ്രീ ഫ്രാൻസിസ് ജോസഫ്, മരങ്ങാട്ടുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെൽജി ഇമ്മനുവേൽ, ശ്രീ പ്രകാശ് കെ, കടപ്ലമാറ്റം പഞ്ചായത്തിലെ യുവ കർഷക അവാർഡ് നേടിയ ശ്രീ ജോബിൻ ജോർജ്, ശ്രീ ജെയ്സൺ ജോയ് എന്നിവരെ മികച്ച കർഷകരായി ആദരിച്ചു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യു, വകുപ്പ് മേധവിയും വൈസ് പ്രിൻസിപ്പലും ആയ ഡോ. തോമസ് കെ സി, വൈസ് പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ. പ്രകാശ് കെ, സ്റ്റാഫ് കോർഡിനേറ്റർ ശ്രീ അരുൺ രവീന്ദ്രൻ, പ്രൊഫ. പ്രിൻസ് ജോസഫ്, വിദ്യാർത്ഥി പ്രതിനിധി കുമാരി അലീന ജോബി തുടങ്ങിയവർ സംസാരിച്ചു. കർഷകരും വിദ്യാർത്ഥികളുമായുള്ള ചർച്ചയും സംഘടിക്കപ്പെട്ടു.












