ഇടുക്കി: ചിങ്ങം 1 കര്‍ഷകദിനത്തിനു മുന്നോടിയായി കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഐ.പി.എസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. കൂടാതെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പഠനത്തില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. ജി.ഡി.എസ് സെക്രട്ടറി. ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മിനിസണ്ണി, ദിവ്യ ജോഷിസ് ജോഷിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിനാചരണത്തിനു മുന്നോടിയായി ഹൈറേഞ്ച് കര്‍ഷര്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരസാധ്യതകളും എന്ന വിഷയത്തില്‍ ജിന്‍സി ജോയി, സന്തോഷ് കെ, സിബി തോമസ്, അഭിജിത് പി.എച്ച് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജി.ഡി.എസിന്റെ വിവിധ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.











