Home ഇന്ത്യൻ വാർത്തകൾ ഭിന്നശേഷിയുളളവരുടെ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

ഭിന്നശേഷിയുളളവരുടെ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

592
0

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുളളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി തുടക്കം കുറിച്ച സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി സമാപന സമ്മേളനം കേരള സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറായിരുന്ന റവ.ഫാ മുത്തോലത്ത് അച്ചന്റെ സഹകരണത്തോടെ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഇമ്പാക്ട് സെന്റര്‍ പുതിയ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് നടന്ന സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിയന്‍, തിരുവഞ്ചൂര്‍ രാധാകൃഷണന്‍ (MLA), അഡ്വ മോന്‍സ് ജോസഫ് (MLA), വികാരി ജനറാള്‍ റവ.ഫാ മൈക്കിള്‍ വെട്ടിക്കാട്ട്, വികാരി ജനറാള്‍ റവ.ഫാ തോമസ് മുളവനാല്‍, കെ.എസ്.എസ്.എസ് ഡയറക്ടര്‍ റവ.ഫാ സുനില്‍ പെരുമാനൂര്‍ കൂടാതെ മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Previous articleപ്രിസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം ബുധനാഴ്ച (02-08-2023) | Live on Knanayavoice & KVTV
Next articleന്യൂജേഴ്സി ഇടവക മുത്തച്ഛൻ മുത്തശ്ശി ദിനം ആഘോഷിച്ചു

Leave a Reply