Home ഇന്ത്യൻ വാർത്തകൾ കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു.

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു.

602
0

കടുത്തുരുത്തി: പെണ്‍കുട്ടികളിലെ കായിക അഭിരുചിയും, കായിക ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു. സെന്റ്. മൈക്കിള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജ മേരി തോമസ് ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചത്. സുജാ മേരി തോമസ് പറഞ്ഞു. 28 പെണ്‍കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. സെന്റ്.മൈക്കിള്‍സ് സ്‌കൂള്‍ കായികാധ്യാപകന്‍ ഷാരു സോജന്‍ സെലക്ഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഈ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന മികച്ച പരിശീലനം നല്‍കുവാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അധ്യാപകരായ ബിജു സി.ജെ,സിനി ജോസ്, സിമി ജോണ്‍,ജിനോതോമസ്, ടോം പി. ജോണ്‍, ഷെബിന്‍ കുര്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleആവേശമായി ഫിലാഡെൽഫിയ ക്നാനായ കമ്മ്യൂണിറ്റി പിക്നിക്
Next articleഅഭിവന്ദ്യ തറയില്‍ പിതാവിന്റെ അനുസ്മരണം നടത്തി.

Leave a Reply