മാലക്കല്ല്: ചെറുപുഷ്പ മിഷൻ ലീഗ് 2023 – 24 പ്രവർത്തന വർഷ ഉദ്ഘാടനം മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ നടത്തപ്പെട്ടു. കണ്ണൂർ റീജൻ പ്രസിഡന്റ് ബിനീത് വിൽസണിന്റെ അധ്യക്ഷതയിൽ രാജപുരം ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനം നിർവഹിച്ചു. റീജണൽ ഡയറക്ടർ ഫാ. സിബിൻ കൂട്ടകല്ലുങ്കൽ മാർഗ്ഗരേഖ പ്രകാശനം നടത്തി. മാലക്കല്ല് ഇടവക വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് സ്വാഗതം ആശംസിക്കുകയും അസിസ്റ്റന്റ് വികാരി ഫാ ജോബിഷ് തടത്തിലും ഫൊറോന പ്രസിഡന്റ് ഫെബിൻ ജോസും ആശംസകൾ നേർന്നു. റീജണൽ ഓർഗനൈസർ അനിൽ നന്ദി പറഞ്ഞു. യോഗത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഫൊറോന വൈസ് ഡയറക്ടർ സിസ്റ്റർ ഷാന്റിയും സിസ്റ്റർ ജയ് മേരിയും മാലക്കല്ല് ഇടവകയിലെ മതാധ്യാപകരും ചേർന്ന് നടത്തി. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജിയൻ പ്രവർത്തന വർഷ ഉദ്ഘാടനവും മാർഗ്ഗരേഖ പ്രകാശനവും നടത്തി











