Home ഇന്ത്യൻ വാർത്തകൾ പറമ്പഞ്ചേരി ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി

പറമ്പഞ്ചേരി ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി

734
0

പറമ്പഞ്ചേരി: മണിപ്പൂരില്‍ ജീവന്‍ നഷ്ടമായ നിരപരാധികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തില്‍ കെ.സിവൈ.എല്‍, കെ.സി.ഡബ്ള്യൂ.എ, വിന്‍സന്‍റ് ഡി പോള്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ജപമാല റാലി നടത്തി. വി.കുര്‍ബാനയ്ക്ക് വികാരി ഫ. ബേബി പാറ്റ്യാല്‍ കാര്‍മികത്വം വഹിച്ചുു. തുടര്‍ന്ന് വികാരിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ട്രഷറര്‍ ജോണ്‍ തെരുവത്ത്, കെ.സി.വൈ.എല്‍ പ്രതിനിധി അഡ്വ. അനുജ തോമസ് പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എന്‍ എം ജോസഫ്, കെ.സി.ഡബ്ള്യൂ.എ പ്രസിഡന്‍റ് മേഴ്സി ബിജു, വിന്‍സണ്‍ ഡീപോള്‍ പ്രസിഡന്‍റ് റെജി കോച്ചേരിയില്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അനീഷ് നെല്ലാനികോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Previous articleമഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാന്‍ വ്യക്തി പരിസര ശുചീകരണത്തോടൊപ്പം മാലിന്യ സംസ്‌ക്കരണവും അത്യന്താപേക്ഷിതം – മന്ത്രി വി.എന്‍ വാസവന്‍
Next articleഏറ്റുമാനൂര്‍: പണ്ടാരശ്ശേരിയിൽ ആൽഫി മാത്യു | Live Funeral Telecast Available

Leave a Reply