Home നിര്യാതരായി ജോർജ് തേക്കുങ്കാട്ടിൽ ചിക്കാഗോയിൽ നിര്യാതനായി

ജോർജ് തേക്കുങ്കാട്ടിൽ ചിക്കാഗോയിൽ നിര്യാതനായി

669
0
ജോർജ് തേക്കുങ്കാട്ടിൽ - ആദരാഞ്ജലികൾ

ജോർജ് കുര്യൻ തേക്കുങ്കാട്ടിൽ (82) ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ: കോട്ടയം നീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകാംഗവും ഇന്ത്യൻ വ്യോമസേനയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ ജോർജ് കുര്യൻ തേക്കുങ്കാട്ടിൽ (82) ചിക്കാഗോയിൽ നിര്യാതനായി.

1944 ഒക്ടോബർ 17-ന് ജനിച്ച പരേതൻ തേക്കുങ്കാട്ടിൽ പരേതരായ കുര്യൻ കുര്യന്റെയും മറിയം കുര്യന്റെയും മകനാണ്.

ഭാര്യ: ആലീസ് ജോർജ് (ഉഴവൂർ ഐക്കരോത്ത് കുടുംബാംഗം).

മക്കളും മരുമക്കളും:

  • ജിജു – ദീപ (ഒലിക്കുന്നേൽ, തൊടുപുഴ)
  • ജിമ്മി – സമയ (മാപ്പിളത്തുണ്ടത്തിൽ, നീണ്ടൂർ)

കൊച്ചുമക്കൾ: എമ്മ, ജോനാ, ജെയ്ഡൻ, കെയ്‌റ, ആൻഡ്രൂ.

സഹോദരങ്ങളും കുടുംബാംഗങ്ങളും:

പരേതനായ ടി. കെ. കുര്യാക്കോസ് – മേരി കുര്യാക്കോസ് (തേക്കുങ്കാട്ടിൽ), മേരി – പരേതനായ തോമസ് (പുറ മടത്തിൽ), ത്രേസ്യ – മുത്തു റെഡ്ഡി, ചാഞ്ചമ്മ – അലക്സ് (തണ്ണിക്കരിയിൽ), എലിസബത്ത് – ജോർജ് സക്കറിയാസ് (മങ്ങാച്ചാലിൽ).

സംസ്കാര ശുശ്രൂഷകൾ പിന്നീട് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടക്കും. ശുശ്രൂഷകളുടെ തീയതിയും സമയവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ക്നാനായ വോയ്സും പങ്കുചേരുന്നു.

ആദരാഞ്ജലികൾ.

ചിക്കാഗോ: നീഴൂർ തേക്കുങ്കാട്ടിൽ ജോർജ് ചിക്കാഗോയിൽ നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ പിന്നീട് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടക്കും.

സംസ്കാര ശുശ്രൂഷകളുടെ തീയതിയും സമയവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ക്നാനായ വോയ്സും പങ്കുചേരുന്നു.

Previous articleഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അഖില കേരള ഇന്റര്‍ കോളീജിയറ്റ് കായിക മത്സരങ്ങള്‍ക്ക് തുടക്കം
Next articleതലമുറ സംഗമത്തിന് എത്തിയ അഭിവന്ദ്യ കൊച്ചുപിതാവിന് ദുബായിൽ ഊഷ്മളമായ സ്വീകരണം നൽകി.

LEAVE A REPLY