Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അഖില കേരള ഇന്റര്‍ കോളീജിയറ്റ് കായിക മത്സരങ്ങള്‍ക്ക് തുടക്കം

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അഖില കേരള ഇന്റര്‍ കോളീജിയറ്റ് കായിക മത്സരങ്ങള്‍ക്ക് തുടക്കം

88
0

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ സംഘടിപ്പിക്കുന്ന അഖില കേരള ഇന്റര്‍ കോളീജിയറ്റ് കായികമത്സരങ്ങള്‍ ബുധനാഴ്ച രാവിലെ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് കളരിക്കല്‍ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് മാനേജര്‍ ഫാ. എബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതം ആശംസിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. എം.ജി. സര്‍വകലാശാല വാട്ടര്‍ പോളോ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കോളേജ് കായിക വിഭാഗം അധ്യാപകന്‍ ഡോ. മാത്യൂസ് എബ്രഹാമിനെ അദ്ദേഹം അഭിനന്ദിച്ചു.

മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫ് ജോര്‍ജ് കാനാട്ട്, മുന്‍ വൈസ് പ്രിന്‍സിപ്പലും കായിക വകുപ്പ് മുന്‍ മേധാവിയുമായ ഡോ. ബെന്നി കുര്യാക്കോസ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആര്‍ദ്ര ട്രീസ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബര്‍സാര്‍ ഫാ. എബിന്‍ ഇറപുറത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് കെ.സി., ടൂര്‍ണമെന്റ് സെക്രട്ടറി ഡോ. മാത്യൂസ് എബ്രഹാം, മുന്‍ അധ്യാപകന്‍ പ്രൊഫ. പീറ്റര്‍ മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. ടൂര്‍ണമെന്റ് കണ്‍വീനര്‍ ഫാ. ബെന്നി തോമസ് നന്ദി പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജിനെ 25-16, 26-24, 25-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തില്‍ മാള ഹോളി ഗ്രേസ് കോളേജ് മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ്. കോളേജിനെ 25-23, 25-15, 25-18 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Previous articleസണ്ണി മറ്റക്കര മെമ്മോറിയല്‍ ചെറുകഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു
Next articleജോർജ് തേക്കുങ്കാട്ടിൽ ചിക്കാഗോയിൽ നിര്യാതനായി

LEAVE A REPLY