Home ഇന്ത്യൻ വാർത്തകൾ ഉഴവൂർ വോളി : ഹോളി ഗ്രെയ്സ് മാളയും, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും ചാമ്പ്യന്മാരായി.

ഉഴവൂർ വോളി : ഹോളി ഗ്രെയ്സ് മാളയും, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും ചാമ്പ്യന്മാരായി.

78
0

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്ന 36-ാമത് ബിഷപ്പ് തറയിൽ മെമ്മോറിയൽ പുരുഷവിഭാഗം വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ഹോളി ഗ്രെയ്‌സ് മാള , പാലാ സെന്റ് തോമസ് കോളേജിനെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി (32-30, 25-22, 24-26, 25-21) 35-ാമത് സിസ്റ്റർ ഗോരേറ്റി മെമ്മോറിയൽ വനിതാ വിഭാഗം ഇന്റർ കോളേജിയറ്റ് വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ചാമ്പ്യന്മാരായി. (25-17 ; 25-23;25-20)

വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്റർനാഷണൽ വോളിബാൾ പ്ലെയറും സിയാൽ കസ്റ്റമ്സ് സൂപ്രണ്ടുമായ ശ്രീ കുഞ്ഞുമോൻ പി കെയും മാനേജർ റവ. ഫാ. എബ്രഹാം പറമ്പേട്ടും ചേർന്ന് വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടൂർണമെന്റ് കൺവീനർ ഫാ. ബെന്നി തോമസ് സ്വാഗതം ആശംസിച്ചു. ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബിനു ജോസ്, ബർസാർ റവ. ഫാ. എബിൻ ഇറപ്പുറത്ത്, വൈസ് പ്രിൻസിപ്പൽ ഡോ തോമസ് കെ. സി, ഗ്രാൻഡ് സ്പോൺസർ, ഡാൽമിയ ഭാരത് സിമെന്റ്സിനു വേണ്ടി ശ്രീ സലിം കരുണാകരൻ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ കോളേജിലെ കായിക വിഭാഗം മേധാവി ഡോ. മാത്യൂസ് അബ്രഹാം കൃതജ്ഞത അർപ്പിച്ചു.

Previous articleദേശീയ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കവുമായി അന്ന മരിയയും ആഞ്ചലീന മരിയയും
Next articleകാരിത്താസ് ഹോസ്പിറ്റലിൽ അലർജി ക്ലിനിക്കിന് തുടക്കമായി

LEAVE A REPLY