Home അമേരിക്കൻ വാർത്തകൾ അവിസ്മരണീയ നവ്യാനുഭവമായി ന്യൂജേഴ്സി വിശ്വാസരാവ്

അവിസ്മരണീയ നവ്യാനുഭവമായി ന്യൂജേഴ്സി വിശ്വാസരാവ്

906
0

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലന വാർഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന സി.സി.ഡി ഫെസ്റ്റ് “വിശ്വാസ രാവ് “ ഏവർക്കും നവ്യാനുഭവമായിരുന്നു. സി സി ഡി പ്രിൻസിപ്പൽ ജൂബി കിഴക്കേപുറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരുപാടികൾ ആവിഷ്കരിച്ചു.സിസിഡി വിശ്വാസരാവ് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സി.സേവ്യർ, സി.സനുജ എന്നിവർ ഉന്നതവിജയം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിസ്മയകരമായ കലാപരുപാടികൾ നടത്തപ്പെട്ടു. പാരിഷ്കൗൺസിൽ സിസിഡി ഫെസ്റ്റ് കോർഡിനേറ്റർമാരായ ജോസ് ചാമക്കാല,ജോസ് കട്ടപ്പുറം, ജാൻസി വൈപ്പേൽ,ഷീന മാരമംഗലം തുടങ്ങിയവർ അന്നേദിവസം നടന്ന സമ്മർ പാർട്ടിക്ക് നേതൃത്വം നൽകി. ഇടവകയിൽ ആദ്യമായി നടത്തപ്പെടുന്ന വിശ്വാസരാവ് മുതിർന്നവരിലും കുട്ടികളിലും വലിയ ആവേശം ജനിപ്പിച്ചു.

Previous articleകാരിത്താസ് ഹോസ്പിറ്റലില്‍ എയര്‍ ആംബുലന്‍സ് സംവിധാനം
Next articleചാമക്കാല: ഞങ്ങാട്ട് ശോശാമ്മ തോമസ് | Live Funeral Telecast Available

Leave a Reply