Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ കല്ലറ യൂണിറ്റ് തല ഓണാഘോഷം “തൃതങ്കം 2K26” സംഘടിപ്പിച്ചു

കെ.സി.വൈ.എൽ കല്ലറ യൂണിറ്റ് തല ഓണാഘോഷം “തൃതങ്കം 2K26” സംഘടിപ്പിച്ചു

177
0

കെസിവൈഎൽ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 25-ആം തീയതി ഉത്രാട ദിനത്തിൽ യൂണിറ്റ് തലത്തിൽ ഓണാഘോഷം “തൃതങ്കം 2K26” കല്ലറ പഴയ പള്ളി പാരിഷ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. രാവിലെ 10 മണിയോടുകൂടി ആരംഭിച്ച പരിപാടികൾ കല്ലറ ഗ്രാമപഞ്ചായത്ത് മെമ്പറും ഇടവകാംഗവുമായ ശ്രീമതി ബിന്ദു സജു ഇല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ടോണി മാത്യു കൂരാപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ചാപ്ലയിൻ ഫാ. പ്രിൻസ് മുളകുമറ്റത്തിൽ ഓണ സന്ദേശം നൽകുകയും യൂണിറ്റ് ഡയറക്ടർ ജിജോ വരകുകാലായിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു. യൂണിറ്റ് അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരങ്ങൾക്ക് യൂണിറ്റ് അംഗമായ ഫിൽസൺ സജി പള്ളിത്താഴത്ത് നേതൃത്വം നൽകി. ഓണസദ്യയോട് കൂടി പരിപാടികൾ സമാപിച്ചു. അറുപതോളം പേർ പരിപാടികളിൽ പങ്കെടുത്തു. പരിപാടികൾക്ക് ഭാരവാഹികൾ നേതൃത്വം നൽകി.

Previous articleവിശ്വാസ പരിശീലന വാര്‍ഷികവും മെറിറ്റ് ഡേയും നടത്തപ്പെട്ടു
Next articleഹ്യൂസ്റ്റൺ കെസിഎസിൻ്റെ ആഭിമുഖ്യത്തിൽ ‘മെൻസ് നൈറ്റ്’ സംഘടിപ്പിച്ചു

LEAVE A REPLY