Home ഇന്ത്യൻ വാർത്തകൾ വിശ്വാസ പരിശീലന വാര്‍ഷികവും മെറിറ്റ് ഡേയും നടത്തപ്പെട്ടു

വിശ്വാസ പരിശീലന വാര്‍ഷികവും മെറിറ്റ് ഡേയും നടത്തപ്പെട്ടു

91
0

തിരുവനന്തപുരം : വിശുദ്ധ പത്താം പിയൂസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഇടവക മധ്യസ്ഥന്റെ തിരുനാളിനോട് അനുബന്ധിച്ച് വിശ്വാസ പരിശീലന വാര്‍ഷികവും മെറിറ്റ് ഡേയും നടത്തപ്പെട്ടു. വികാരി ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സൈജു മേക്കര ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ അസി. ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റോ SVM വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. KCC യൂണിറ്റ് പ്രസിഡന്റ് പ്രിബിന്‍ കിഴക്കയില്‍, സണ്‍ഡേ സ്‌കൂള്‍ PTA പ്രസിഡന്റ് ബിനു കൊച്ചുമണ്ണാതറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ജോബി ഇടത്തില്‍ പയസ് സ്‌കീം അവതരണം നടത്തി. സജിമോന്‍ വേലിക്കട്ടേല്‍ സ്വാഗതവും സിബി ബിനു നന്ദിയും അര്‍പ്പിച്ചു. യോഗത്തില്‍ 2025-2026 അധ്യയാന വര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകളും, സ്‌കൂള്‍ തല സ്‌കോളര്‍ഷിപ്പുകളും, പയസ് സ്‌കീം സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Previous articleഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍
Next articleകെ.സി.വൈ.എൽ കല്ലറ യൂണിറ്റ് തല ഓണാഘോഷം “തൃതങ്കം 2K26” സംഘടിപ്പിച്ചു

Leave a Reply