Home ഇന്ത്യൻ വാർത്തകൾ കർഷക സമ്പത്ത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യം : കർഷക ദിനത്തിൽ മന്ത്രി മോൻസ് ജോസഫ്

കർഷക സമ്പത്ത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യം : കർഷക ദിനത്തിൽ മന്ത്രി മോൻസ് ജോസഫ്

93
0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സൊസൈറ്റി സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കർഷക സമ്പത്ത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യം ആണെന്നും കർഷകർ നാടിൻറെ നട്ടെല്ലാണെന്നും കേരളം ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. കർഷകരുടെ ഉന്നമനത്തിനായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പോലുള്ള സന്നദ്ധ സംഘടനകളുടെ കാർഷിക വികസന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ തോമസ് ആനിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി എം എൽ എ റോയ് കെ പൗലോസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാപഞ്ചായത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ടെസ്സി ജോസഫ്, ഗ്രാമ പഞ്ചായത്തു മെമ്പർമാരായ മിനി ജോണി, ജയാ പി. എസ്, സൂസമ്മ ഫ്രാൻസിസ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ, സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ -ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ ജിബി ബേബി എന്നിവർ പ്രസംഗിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് പ്രായോഗിക കൃഷി രീതികൾ നാളെയുടെ സമ്പത്ത് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി പരിസ്ഥിതി വിദഗ്ദ്ധനായ ഹുസൈൻ കെ ഐ സെമിനാർ നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചു.

Previous articleക്‌നാനായ യുവജനങ്ങള്‍ കോട്ടയം അതിരൂപതയുടെ ഭാവി വാഗ്ദനങ്ങള്‍: മാര്‍ കുര്യന്‍ വയലുങ്കല്‍
Next articleഏറ്റുമാനൂർ: കറത്തേടം അലക്സ് കെ. ചാണ്ടി

Leave a Reply