കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയിലെ എട്ടുനോമ്പാചരണത്തിനും കല്ലിട്ട തിരുനാളിനും തുടക്കമായി. എട്ടു വരെയാണ് എട്ടുനോമ്പാചരണം. വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍ തിരുനാളിന് കൊടിയേറ്റി. എട്ടു ദിവസങ്ങളിലും ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന, തുടങ്ങിയ തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കും. എട്ടിന് രാവിലെ ആറിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം എന്നിവയോടെ എട്ടുനോമ്പാചരണം സമാപിക്കും. സമാപന തിരുക്കര്‍മങ്ങള്‍ക്ക് വടവാതൂര്‍ സെമിനാരിയിലെ ഫാ. ജോസഫ് തച്ചാറ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയത്തിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നവരുടെ സൗകര്യത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്.
Home ഇന്ത്യൻ വാർത്തകൾ കടുത്തുരുത്തി വലിയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും കല്ലിട്ട തിരുനാളിനും തുടക്കമായി











