Home ഇന്ത്യൻ വാർത്തകൾ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

515
0

തിരുവനന്തപുരം: സെന്റ് പയസ് ടെന്‍സ് ക്‌നാനായ കത്തോലിക്ക പളളിയുടെ കെ.സി.സി യൂണിറ്റ് 2014 മുതല്‍ എല്ലാ വര്‍ഷവും നടപ്പിലാക്കി വരുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന (IAS, IPS, IFS, KAS, etc) കോട്ടയം ക്‌നാനായ അതിരൂപതയില്‍ അംഗങ്ങളായുളള ഉദ്ദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹരാണ്.

സമുദായ ശാക്തീകരണം ലക്ഷ്യമാക്കി ക്‌നാനായ യുവാക്കളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നതപദവികളായ സിവില്‍ സര്‍വീസ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഈ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നതും പരിശീലനം ആഗ്രഹിക്കുന്നതുമായ ബിരുദ്ധധാരികളായ അതിരൂപതാംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ താങ്ങളുടെ ബയോഡാറ്റാ ഇടവക വികാരിയുടെ ശുപാര്‍ശ സഹിതം സ്‌കോളര്‍ഷിപ്പിനായി സമര്‍പ്പിക്കേണ്ടതാണ്. അനുയോജ്യരായവരില്‍ നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അഭിമുഖ പരീക്ഷയിലൂടെ ആയിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കന്നത്.

2023 ഏപ്രില്‍ 15 ന് മുന്‍മ്പായി അപേക്ഷ ലഭിച്ചിരിക്കേണ്ടതാണ് അയക്കേണ്ട വിലാസം: കണ്‍വീനര്‍ പയസ് സ്‌കീം, സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്ക ചര്‍ച്ച്, ബര്‍ട്ടണ്‍ഹില്‍ റോഡ്, കുന്നുകുഴി പി.ഒ, തിരുവനന്തപുരം-695037.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ.മിഥുന്‍ വലിയപുളിഞ്ചാക്കില്‍ (വികാരി)-976847880, പ്രിബിന്‍ ജേക്കബ് -98477063328, ജോബി മാത്യു ജോര്‍ജ് -9447427236, ഡോ.സനില്‍ ജോര്‍ജ് -9495568945.

Previous articleമാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് മാ​തൃ​ക​യാ​ക​ണം: മാർ ജോസഫ് പാംപ്ലാനി
Next articleകൂട്ടായ്മയുടെ പുത്തൻ പാഠംതുറന്ന് ഒരു യുവജനകൂട്ടം

Leave a Reply