Home ഇന്ത്യൻ വാർത്തകൾ ഓർമ്മകൾക്ക് വീണ്ടും ചിറകേകി ‘മെമ്മറീസ് 1995–2000’ മെഗാ കുടുംബസംഗമം

ഓർമ്മകൾക്ക് വീണ്ടും ചിറകേകി ‘മെമ്മറീസ് 1995–2000’ മെഗാ കുടുംബസംഗമം

364
0

ഉഴവൂർ: ഒരു കാലഘട്ടത്തിന്റെ സൗഹൃദങ്ങളും ഓർമ്മകളും അനുഭവങ്ങളും വീണ്ടും ഒരുമിച്ചുചേർന്നപ്പോൾ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ക്യാമ്പസ് ആവേശഭരിതമായി. 1995 മുതൽ 2000 വരെ കോളേജിൽ പഠിച്ച പൂർവവിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മെമ്മറീസ് 1995–2000 മെഗാ കുടുംബസംഗമം’ വിവിധ പരിപാടികളോടെ ശ്രദ്ധേയമായി. പഴയ സൗഹൃദങ്ങൾ പുതുക്കുന്നതിനും, മന്മറഞ്ഞുപോയ പോയ സഹപാഠികളെയും അധ്യാപകരെയും അനധ്യാപകരെയും അനുസ്മരിക്കുന്നതിനും പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായിരുന്നു സംഗമം സംഘടിപ്പിച്ചത്. പഠിച്ചിറങ്ങിയ ക്യാമ്പസിലേക്ക് കുടുംബസമേതം തിരിച്ചെത്തിയ നൂറുകണക്കിന് പൂർവവിദ്യാർത്ഥികൾക്ക് ഇത് മറക്കാനാകാത്ത അനുഭവമായി.രാവിലെ രജിസ്ട്രേഷന് ശേഷം ആ കാലഘട്ടത്തിൽ ഏവർകും ആശ്രമായിരുന്ന പുനരാഷ്കരിച്ച അപ്പാപ്പന്റെ ചായക്കടയുടെ ഉദ്ഘാടനത്തോടെ പരിപാടികൾക്ക് തുടക്കമായത തുടർന്ന് നിര്യാതരായ അധ്യാപകർ, അനധ്യാപകർ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സ്മരണയ്ക്കായി Rev Fr ജോസഫ് കൊച്ചുതാഴത്ത് ന്റെ നേതൃത്വത്തിൽ അനുസ്മരണാചരണവുംപുഷ്പാർച്ഛനെയും പ്രാർത്ഥനയും നടന്നു.
തുടർന്ന് ‘മെമ്മറീസ്’ കേക്ക് കട്ടിംഗ്, മെമ്മറീസ് ഗാനം, വിവിധ ബാച്ചുകളുടെ ക്ലാസ് റീയൂണിയൻ, ഫ്ലാഷ് മോബ്, ഉച്ചഭക്ഷണം, മാർഗംകളി, ഗുരുവന്ദനം, രംഗപൂജ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

കോളേജിലെ മലയാളം വിഭാഗം അടുത്യാപകൻ ആയിരുന്ന പ്രൊഫ്‌ മാത്യു പ്രാൽ രചിച്ച കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥി കളും അനദ്ധ്യാപകരും കഥാ പത്രങ്ങൾ ആയിട്ടുള്ള “എളൂർക്കുന്നിലെ എസ്തഫാനോസ്’ എന്ന പുസ്‌തകം പ്രകാശനം ചെയ്തു ഉച്ചതിരിഞ്ഞ് നടന്ന ഔപചാരിക സമ്മേളനത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോള അധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെയും കലാ-സാംസ്കാരിക ഓർമ്മകളുടെയും സ്മരണകൾക്ക് പുതുജീവൻ നൽകുന്നതായി പുസ്തകപ്രകാശനച്ചടങ്ങ് മാറി. മെമ്മറീസ് ചെയർമാൻ ബിജു കെ.എൽ.ന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ : സിൻസി ജോസഫ് ആമുഖ പ്രസംഗം നടത്തി
ഈ വേദിയിൽ ‘മെമ്മറീസ് 1995–2000 ഫൗണ്ടേഷൻ’ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിച്ചു. രക്ഷാധികാരികളായ ജോസഫ് ജോർജ് കാനാട്ട്, വി.പി. തോമസ്കുട്ടി, ഫാ. എബ്രാഹം പറമ്പേട്ട്, അലൂമിനി പ്രതിനിധി പ്രകാശ് കെ എന്നിവർ ആശംസകൾ നേർന്നു.

ഗാനസന്ധ്യയിൽ സംഗീതവിരുന്ന് ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി നടന്ന കലാസന്ധ്യ സിനിമാ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രമുഖ ഗായകൻ ജിൻസ് ഗോപിനാഥും സംഘവും അവതരിപ്പിച്ച ഗാനമേള സദസ്സിനെ സംഗീതലഹരിയിലാഴ്ത്തി. പഴയ ക്യാമ്പസ്… പഴയ കാലം… വീണ്ടും കൺമുന്നിൽ ‘മെമ്മറീസ് 1995–2000’ സംഗമത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്ന് പഴയകാല ക്യാമ്പസ് ജീവിതത്തെ പുനരാവിഷ്കരിച്ച ദൃശ്യാവിഷ്കാരങ്ങളായിരുന്നു. ‘അപ്പാപ്പൻ ചായക്കട’, കോളേജ് സമരങ്ങൾ, പഴയകാല ക്യാമ്പസ് ജീവിതം എന്നിവ ഓർമ്മകളുടെ തിരശ്ശീലയിൽ വീണ്ടും തെളിഞ്ഞപ്പോൾ പലരുടെയും കണ്ണുകളിൽ ഗൃഹാതുരത്വത്തിന്റെ നനവ് പടർന്നു. കാലം മാറ്റിയ ജീവിതങ്ങൾക്കിടയിലും ഒരേ ക്യാമ്പസിൽ ഒരുമിച്ച് പഠിച്ച സൗഹൃദങ്ങൾക്ക് പ്രായമാകില്ലെന്ന് തെളിയിച്ചായിരുന്നു സംഗമം. ഓർമ്മകളെ ആഘോഷമാക്കി, സൗഹൃദങ്ങളെ ബന്ധമാക്കി, പഴയ ക്യാമ്പസിനെ വീണ്ടും ഹൃദയത്തിലേറ്റിയ ഒരു അപൂർവ കൂട്ടായ്മയായി ‘മെമ്മറീസ് 1995–2000’ മാറി. ജനറൽ കൺവീനർ സജി ഓളിക്കര, പ്രോഗ്രാം കൺവീനർ രാജേഷ് മരങ്ങാട്ടിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബെയ്ലോൺ എബ്രാഹം, ജോസ് എബ്രാഹം, ശ്രീജിത്ത് ശശിധരൻ, സ്റ്റീഫൻ ചെട്ടിക്കൻ, ജോമോൻ കെ.എസ്., ബീനാ മാനുവൽ, അനിത ബിജു, സ്‌നോബി ആഗസ്റ്റിൻ, ജാൻസി ജോബി, രമ സി കെ, റോസ്‌മി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് വിപുലമായ ഒരുക്കങ്ങൾ നടന്നത്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് ചരിത്രസംഗമത്തിന് ഉണ്ടായത്. മെമ്മറീസ് 1995–2000 ഒരു സംഗമം മാത്രമല്ല… ഒരു തലമുറയുടെ സൗഹൃദവും ഓർമ്മകളും വീണ്ടും ജീവിച്ച ചരിത്രനിമിഷം!

Previous articleബി.സി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തപ്പെട്ടു
Next articleയുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ

Leave a Reply