Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പിലില്‍ വത്തിക്കാന്‍ മതബോധന കൗണ്‍സില്‍ അംഗം

ബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പിലില്‍ വത്തിക്കാന്‍ മതബോധന കൗണ്‍സില്‍ അംഗം

148
0

മിയോ: വത്തിക്കാനിലെ സുവിശേഷവത്കരണ കാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശക സമിതിയായ ഇന്‍്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കാറ്റെക്കസിസം അംഗമായി മിയാവ് രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ എസ്.ഡി.ബി.യെ ലയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം.
ലോകത്തിലെ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി വിഭാഗത്തിന്‍്റെ ഉപദേശക സമിതിയാണ് ഇന്‍്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കാറ്റെക്കസിസ്. മതബോധനവുമായി ബന്ധപ്പെട്ട മുന്‍ഗണനകളും പദ്ധതികളും സംബന്ധിച്ച് വത്തിക്കാനെ സഹായിക്കുന്ന കൗണ്‍സിലില്‍ സാര്‍വത്രിക സഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അജപാലന, ദൈവശാസ്ത്ര, മിഷനറി അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നു.അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതയില്‍ സേവനം ചെയ്യുന്ന ബിഷപ് പള്ളിപ്പറമ്പിലിന്‍്റെ അനുഭവം സാംസ്കാരിക വൈവിധ്യവും ഭൗമശാസ്ത്രപരമായ വെല്ലുവിളികളും നിറഞ്ഞ ഒരു മിഷന്‍ പ്രദേശത്തിന്‍്റെ പ്രത്യേക പശ്ചാത്തലമാണ് കൗണ്‍സിലിലേക്ക് എത്തിക്കുന്നത്. അഞ്ചുവര്‍ഷത്തെ കൗണ്‍സില്‍ അംഗത്വത്തിലൂടെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ സഭയുടെ മിഷനറി അനുഭവങ്ങള്‍ സാര്‍വത്രിക സഭയുടെ മതബോധന-സുവിശേഷവത്കരണ ചര്‍ച്ചകളിലേക്ക് എത്തിക്കാന്‍ ബിഷപ് പള്ളിപ്പറമ്പിലിന് അവസരം ലഭിക്കും.

Previous articleബംഗളൂരു സ്വർഗ്ഗറാണി ക്നാനായ ഫൊറോന പള്ളിയുടെ രജതജൂബിലി സ്മരണിക ‘സ്വർഗ്ഗസ്മൃതി’ പ്രകാശനം ചെയ്തു
Next article16-ാമത് KCCNA കൺവെൻഷനിൽ KCWFNAയുടെ ‘ക്നാനായ റോയൽ കിംഗ്ഡം പേജന്റ്’ ആവേശമായി.

Leave a Reply