Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവുമായി വി.കെ.സി.സി. ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവുമായി വി.കെ.സി.സി. ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

103
0

മെൽബൺ: ഓവർസീസ് ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കോർഡിനേറ്ററായി നിയമിതനായ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മെൽബൺ സന്ദർശന ത്തോടനുബന്ധിച്ച് വിക്ടോറിയ ക്നാനായ കാത്തലിക് കോൺഗ്രസ് (VKCC) ഭാരവാഹികൾ പിതാവുമായി കൂടിക്കാഴ്ച നടത്തി. മെൽബണിലെ ക്നാനായ ഭവനിൽ നടന്ന സൗഹൃദസന്ദർശനത്തിൽ ഭാരവാഹികൾ പിതാവിനെ പൂച്ചെണ്ട്‌ നൽകി ആദരിച്ചു. വിക്ടോറിയയിലെ ക്നാനായ സമൂഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംഘടനയുടെ ഭാവി പരിപാടികളെക്കുറിച്ചും പിതാവുമായി ആശയവിനിമയം നടത്തി. ക്നാനായ സമൂഹത്തിന്റെ ഐക്യവും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
വി.കെ.സി.സി. പ്രസിഡന്റ് ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, വൈസ് പ്രസിഡന്റ് ഫിലിപ്പ് രാജൻ മൂത്തേടത്ത്, സെക്രട്ടറി മോൻസി അലക്സ് പൂത്തറ, ഈസ്റ്റ് ഏരിയ കോർഡിനേറ്റർ സനിൽ പി. ചാക്കോ പൂഴിയ്ക്കനടയ്ക്കൽ, സൗത്ത് ഏരിയ കോർഡിനേറ്റർ റോബിൻ ജെയിംസ് വരാച്ചേരിൽ, വെസ്റ്റ് ഏരിയ കോർഡിനേറ്റർ ബിജു ചാക്കോച്ചൻ പഴയിടത്ത് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ഡാലിഷ് മാത്യു കൊച്ചേരിയിലും സന്നിഹിതനായിരുന്നു. പിതാവിന്റെ സന്ദർശനം മെൽബണിലെ ക്നാനായ സമൂഹത്തിന് സന്തോഷവും ആത്മീയ ഉണർവും പകർന്നു.

Previous articleരാജഗിരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം
Next articleദേശീയ കെയർ പുരസ്കാരം മലയാളി ഗീതു ടെന്നിസണ്; 32 മലയാളികൾക്ക് തൊഴിൽ അവസരമൊരുക്കിയ സേവനത്തിന് അംഗീകാരം

LEAVE A REPLY