Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം കണ്ണൂരില്‍ നടന്നു.

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം കണ്ണൂരില്‍ നടന്നു.

193
0

കണ്ണൂര്‍: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ 2026-ലെ യുവജനദിനാഘോഷം ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ പ്രൗഢോജ്വലമായി നടന്നു. കേരളത്തിന്‍്റെ വിവിധ ജില്ലകളില്‍നിന്നായി 1,200-ലധികം യുവജനങ്ങള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അതിരൂപത ഡയറക്ടര്‍ ഫാ. ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും സുറിയാനി ഗാനമത്സരവും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ചാപ്ളിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ , മലബാര്‍ റീജിയന്‍ ചാപ്ളിന്‍ ഫാ. ജെയിംസ് പൊങ്ങാനിയില്‍ എന്നിവര്‍ പ്രസംഗിച്ചു. നിയുക്ത അതിരൂപത, മലബാര്‍ റീജിയന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞ, വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം, കലാപരിപാടികള്‍ എന്നിവയും ആഘോഷത്തിന്‍്റെ ഭാഗമായി നടന്നു. അതിരൂപത സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും നിയുക്ത അതിരൂപത പ്രസിഡന്‍്റ് ജാക്സണ്‍ നന്ദിയും പറഞ്ഞു. അതിരൂപത സിസഎറ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി , ജോയിന്‍്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ്, ഭാരവാഹികളായ നിതിന്‍ ജോസ്, ആല്‍ബിന്‍ ബിജു, ബെറ്റി തോമസ്, അലന്‍ ബിജു എന്നിവരും മലബാര്‍ റീജിയന്‍ ഡയറക്ടര്‍ തോമസ് ചാക്കോ, അഡൈ്വസര്‍ സി. സുനി എസ്.വി.എം , അഖില്‍, അനീറ്റ, ജ്യോതിസ്, ബോണി ജോസ് ടോമി, ടെസ്ളിന്‍ തോമസ്, ജോയല്‍ ടെന്നി, ജിസ്മി ബാബു, സ്റ്റിന്‍്റോ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleകാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി
Next articleഏറ്റുമാനൂർ : ചക്കുംങ്കൽ മേരി തോമസ് | Live Funeral Telecast Available

Leave a Reply