Home അമേരിക്കൻ വാർത്തകൾ ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ 16ാം വാർഷികം ആഘോഷിച്ചു.

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ 16ാം വാർഷികം ആഘോഷിച്ചു.

114
0

ഡാളസ്: 2010 ജൂലൈ 10 ന് ആശീർവ്വദിക്കപ്പെട്ട ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പളളിയുടെ പതിനാറാം വാർഷികം ഏറെ ഭക്തി നിർഭരമായി ആഘോഷിച്ചു. ഇടവകയുടെ ആദ്യ വികാരി റവ.ഫാ.ജോസഫ് ശൗര്യാമാക്കിൽ അച്ചൻ നാട്ടിൽ നിന്നും വീഡിയോ സന്ദേശം നൽകി. വാർഷികം ആദ്യത്തെ കൈക്കാരൻമാരായ റ്റോമി തൈതറപ്പേൽ, ബിനു വണ്ടന്നൂർ, സിബി പടിഞ്ഞാറേ വാരികാട് എന്നിവർ മറ്റ് കൈക്കാരൻമാരുടെ സാനിദ്ധ്യത്തിൽ തിരി തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ഇടവക ഗാനം പ്രകാശനം ചെയ്തു. അന്നേ ദിവസം ഇടവകയിലെ എല്ലാം മുതിർന്നവരെയും പ്രത്യേകം ആദരിച്ചു. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അസി.വികാരി ഫാ. ജിമ്മി ഇളക്കളത്തൂർ കൃതജ്ഞതാ ബലി അർപ്പിച്ചു പ്രാർത്ഥിച്ചു. ഇടവക വളർച്ചയിൽ പങ്കുകാരായ ഏവർക്കും വികാരി ഫാ. ബിൻസ് ചേത്തലിൽ അഭിനന്ദനമർപ്പിച്ചു.

Previous articleഫ്രാങ്ക്ഫര്‍ട്ടില്‍ ത്രിദിന യൂറോപ്യന്‍ ക്നാനായ യുവജന സംഗമത്തിന് ഉജ്ജ്വല സമാപനം
Next article300 കുടുംബങ്ങളില്‍ പുഞ്ചിരി വിരിയിച്ചു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി വിഭാഗം

Leave a Reply