Home ഇന്ത്യൻ വാർത്തകൾ പിറവം ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ KCYL യുവജനദിനവും, മെറിറ്റ് ഡേയും സമുചിതമായി ആഘോഷിച്ചു.

പിറവം ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ KCYL യുവജനദിനവും, മെറിറ്റ് ഡേയും സമുചിതമായി ആഘോഷിച്ചു.

282
0

പിറവം: പൂജരാജാക്കളുടെ ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ കെ.സി.വൈ.എൽ യൂണിറ്റ് യുവജന ദിനവും മെറിറ്റ് ഡേയും സമുചിതമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയിൽ യുവജനങ്ങൾ കാഴ്ച സമർപ്പണം നടത്തി അൾത്താര ശുശ്രൂഷകരായും, ഗാന ശുശ്രൂഷയ്ക്കും വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനും നേതൃത്വം നല്കി. വിശുദ്ധ കുർബാനയെ തുടർന്ന് യുവജന പ്രതിഭകളെയും പത്താം ക്ലാസിലും, പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കെസിവൈഎൽ അംഗങ്ങളെയും മെമെന്റോ നൽകി ആദരിച്ചു. തുടർന്ന് KCYL പതാക ഉയർത്തി പ്രതിജ്ഞ ഏറ്റു ചൊല്ലി. കേരള സർക്കാർ ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ലഹരിക്കെതിരെ നടത്തുന്ന പദ്ധതിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അതിരൂപതാ സമിതിയുടെ നിർദ്ദേശപ്രകാരം യുവജനങ്ങൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിപാടികൾക്ക് പിറവം കെ.സി.വൈ.എൽ യൂണിറ്റ് നേതൃത്വം നല്കി.

Previous articleചിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം: കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥി | LIVE ON KVTV
Next articleകല്ലറ: ആല്‍ബിന്‍ ജെയിംസ് ചിറയില്‍

Leave a Reply