Home അമേരിക്കൻ വാർത്തകൾ ജന്മദിനാഘോഷം കാരുണ്യത്തിന്റെ പാതയിൽ ; തമിഴ്നാട് മുല്ലപ്പള്ളി ഗ്രാമത്തിലെ കുട്ടികൾക്ക് സെൻറ് മേരീസ് സി.എം.എൽ യൂണിറ്റിന്റെ...

ജന്മദിനാഘോഷം കാരുണ്യത്തിന്റെ പാതയിൽ ; തമിഴ്നാട് മുല്ലപ്പള്ളി ഗ്രാമത്തിലെ കുട്ടികൾക്ക് സെൻറ് മേരീസ് സി.എം.എൽ യൂണിറ്റിന്റെ സ്നേഹസ്പർശം

252
0

ചിക്കാഗോ: ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ CML യൂണിറ്റിന്റെ ജന്മദിന കാരുണ്യ പദ്ധതിയായ *“Share with Joy, Prayer with Care”*ന്റെ ഭാഗമായി ജൂൺ മാസത്തിലെ ആഘോഷങ്ങൾ ജൂൺ 28-ന് തമിഴ്നാട്ടിലെ മനപ്പാറൈയ്ക്കു സമീപമുള്ള മുല്ലപ്പള്ളി ഗ്രാമത്തിലെ DKSHA (Deva Kirubai Social Help Association)യിൽ സംഘടിപ്പിച്ചു. അതേ ദിവസം തന്നെ ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിൽ ജൂൺ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്നവർക്കായി പ്രത്യേക ജന്മദിനാശീർവാദ ശുശ്രൂഷ ഇടവക വികാരി ഫാ. സിജു മുടക്കോടിന്റെ നേതൃത്വത്തിൽ നടന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുല്ലപ്പള്ളി ഗ്രാമത്തിലുള്ള ഏകദേശം 126 പാവപ്പെട്ട കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ പിന്തുണയും ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക സേവന സംഘടനയാണ് DKSHA. സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവരുമായി സന്തോഷം പങ്കിടുകയും പ്രാർത്ഥനയിലൂടെ അവരെ ചേർത്തുപിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് CML യൂണിറ്റിന്റെ ജന്മദിന കാരുണ്യ സംരംഭം നടപ്പിലാക്കുന്നത്. ഇടവകയിലെ ജൂൺ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന അംഗങ്ങളുടെ സ്നേഹസമ്മാനവും പിന്തുണയും DKSHAയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി. DKSHAയിൽ നടന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് സന്തോഷവും ഉല്ലാസവും പകർന്നു. തുടർന്ന് എല്ലാ കുട്ടികളുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കുന്നതിനായി പ്രത്യേക കേക്ക് മുറിച്ച് കുട്ടികൾക്കും ജീവനക്കാർക്കും വിതരണം ചെയ്തു. കുട്ടികൾക്കായി പ്രത്യേക ജന്മദിന സമ്മാനങ്ങളും നൽകി.



ജൂൺ 29-ന് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, ജൂൺ 28-ന് നടന്ന ആഘോഷങ്ങളിൽ പഠനത്തിന് ആവശ്യമായ സ്കൂൾ കിറ്റുകളും പഠനോപകരണങ്ങളും ഉൾപ്പെടുത്തിയ സമ്മാനങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. പുതിയ സ്കൂൾ വർഷത്തിലേക്കുള്ള ഒരുക്കങ്ങളും ജന്മദിനാഘോഷത്തിന്റെ സന്തോഷവും ഒരേസമയം അനുഭവിക്കാനായതോടെ ഈ ആഘോഷം കുട്ടികൾക്ക് ഇരട്ടിമധുരമായി മാറി. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഈ സഹായം ഏറെ ശ്രദ്ധേയവും അഭിനന്ദനാർഹവുമായി. 1993-ൽ ഐസക് അരുളപ്പൻ സ്ഥാപിച്ച DKSHA ഒരു ലാഭേച്ഛയില്ലാത്ത സാമൂഹ്യസേവന സംഘടനയാണ്. ബാല്യത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോൺസ് ബോയ്സ് ടൗൺ അനാഥാലയത്തിലാണ് വളർന്നത്. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അനാഥരും അർദ്ധാനാഥരുമായ കുട്ടികൾ, വിധവകൾ, ദരിദ്ര കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ എന്നിവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായാണ്I my Lu ok lip oily lഅദ്ദേഹം DKSHA സ്ഥാപിച്ചത്.


ചെറിയൊരു സേവന സംരംഭമായി ആരംഭിച്ച സംഘടന ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ പ്രത്യാശയും മാറ്റവും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സഹായം, ആരോഗ്യപരിപാലനം, കുടുംബാധിഷ്ഠിത സംരക്ഷണം, സാമ്പത്തിക പിന്തുണ, മാനസികാരോഗ്യ സേവനങ്ങൾ, സമൂഹവികസന പദ്ധതികൾ തുടങ്ങിയ മേഖലകളിൽ DKSHA ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. Miracle Foundation-നൊപ്പം ചേർന്ന് കുടുംബാധിഷ്ഠിത പരിപാലന മാതൃക വിജയകരമായി നടപ്പിലാക്കി നിരവധി കുട്ടികളെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്നേഹവും സന്തോഷവും പങ്കുവെച്ച ഈ ആഘോഷം കുട്ടികൾക്കും സംഘാടകർക്കും അതിഥികൾക്കും ഒരുപോലെ അവിസ്മരണീയ അനുഭവമായി. എല്ലാവരും ചേർന്ന് പങ്കെടുത്ത ഉച്ചഭക്ഷണത്തോടെയാണ് പരിപാടികൾ സമാപിച്ചത്. DKSHA സ്ഥാപക ഡയറക്ടർ ഐസക് അരുളപ്പൻ തിരുച്ചിയിലെ DKSHA സെന്ററിൽ പരിപാടികൾക്ക് നേതൃത്വം നൽകി. ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിന്റെ ഇടവക വികാരി ഫാ. സിജു മുടക്കോടിന്റെ മാർഗനിർദേശത്തിലും ഉപദേശത്തിലും CML യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ പരിപാടികളുടെ മൊത്തത്തിലുള്ള ഏകോപനം നിർവഹിച്ചു.

Previous articleവ്യത്യസ്ത മത്സരം വ്യത്യസ്ത സമ്മാനം കുട്ടികള്‍ക്ക് ഒരുക്കി മിഷ്യന്‍ലീഗ്
Next articleകെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ഭാരവാഹികള്‍

Leave a Reply