മടമ്പം: മേരിലാന്റ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. സ്കൂൾ മാനേജർ ഫാ. ഷാജി വടക്കേത്തൊട്ടിയിൽ ആധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ അഭിരാജ് നടുവിൽ വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഷാജു ജോസഫ് ആമുഖ പ്രസംഗം നടത്തി. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ അഗസ്റ്റിൻ വെള്ളച്ചാലിൽ, പി ടി എ പ്രസിഡന്റ് സജി കുര്യൻ, സ്റ്റാഫ് സെക്രട്ടറി റോയ്‌മോൻ ജോസ്, വിദ്യാരംഗം കൺവീനർ ഏയ്ഞ്ചൽ മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി.











