ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പിതൃദിനാഘോഷം ഇടവക കുടുംബത്തിന്റെ പുണ്യദിനോത്സവമായി മാറി. പിതാക്കൻമാരോടൊപ്പം കുടുംബസമേതം എല്ലാവരും വി. ബലിയിലും ആഘോഷത്തിലും പങ്കെടുത്തത് ഏവർക്കും അനുഗ്രഹത്തിന്റെ ഉണർവ്വേകി.ഫാദേഴ്സ് ഡേ ആഘോഷത്തിൽ മുഖ്യാഥിതിയായി കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പുമായ മാർ വർഗ്ഗീസ് ചക്കാലയ്ക്കൽ കൃതഞ്ജതാബലി അർപ്പിച്ചും സന്ദേശം നൽകിയും ഏവരെയും അനുഗ്രഹിച്ചു.അന്നേ ദിവസം വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിപുലമായ പരുപാടികൾ ഒരുക്കി.പ്രത്യേകമായി ഇടവകയിലെ കുട്ടികളെയും പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങളും ആദരിക്കലും സ്നേഹവിരുന്നും ക്രമീകരിച്ചു.വിമൺസ് മിനിസ്ട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കലിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാം ആലോഷത്തിന് നേതൃത്വം നൽകി.











