Home ഇന്ത്യൻ വാർത്തകൾ ഉഴവൂർ സെൻറ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു

ഉഴവൂർ സെൻറ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു

89
0

ഉഴവൂർ സെൻറ് സ്റ്റീഫൻസ് എൽ.പി. സ്കൂളിൽ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും ഗ്രന്ഥകാരനുമായ മെട്രീസ് ഫിലിപ്പ് ആനാലിപ്പാറയിൽ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ലിബിൻ തെക്കേതുരുത്തുവേലിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് സ്റ്റീഫൻ ചെട്ടിക്കൻ, സിനി മാത്യൂ വട്ടാടികുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ഗ്രന്ഥകർത്താക്കളെ പരിചയപ്പെടുത്തൽ, കഥകളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ, ഗ്രന്ഥവായന, കുട്ടിക്കവിതാലാപനം തുടങ്ങിയ നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. മെട്രീസ് ഫിലിപ്പ് രചിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലീലിയിലെ നസ്രത്ത് എന്നീ പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു.

Previous articleകെ.സി.എസ്.എല്‍. കോട്ടയം അതിരൂപതാതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു
Next articleകെ സി ബി സി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. വർഗ്ഗീസ് ചക്കാലയക്കൽ ന് ഡാളസ് ഇടവകയിൽ പ്രൗഢോജ്വലമായ സ്വീകരണം.

Leave a Reply