Home ഇന്ത്യൻ വാർത്തകൾ കെ.സി.എസ്.എല്‍. കോട്ടയം അതിരൂപതാതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു

കെ.സി.എസ്.എല്‍. കോട്ടയം അതിരൂപതാതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു

52
0

കോട്ടയം: കെ.സി.എസ്.എല്‍. 2026-2027 കോട്ടയം അതിരൂപതാതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ വെരി. റവ. ഫാ. മാത്യു മണക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് സി. മരീസാ എസ്.വി.എം. യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒര്‍ഗ്ഗനൈസര്‍ സി. സോഫിയ എസ്.വി.എം. സ്വാഗതം പ്രസംഗം നടത്തുകയും ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ആമുഖ സന്ദേശം നല്‍കുകയും ചെയ്തു. എം.എസ്.പി സെമിനാരി റെക്ടര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ കുട്ടികള്‍ക്കും ആനിമേറ്റേഴ്‌സിനും വേണ്ടിയുള്ള സെമിനാര്‍ നയിച്ചു. ട്രഷറര്‍ സി. നിഷ കാരിത്താസ് എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. അതിരൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 60-ല്‍ പരം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

Previous articleഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും, മാമ്മോദീസായും നടത്തി.

Leave a Reply